പ്രേമം സിനിമയുടെ വ്യാജ സി.ഡി. വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പോലീസിന്റെ ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ പ്രേമം ഉള്‍പ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡി.കള്‍ വില്പന നടത്തിയ രണ്ടു േപരെ അറസ്റ്റ് ചെയ്തു. 5 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബീമാപ്പള്ളി പ്രദേശത്ത് വ്യാപകമായി വ്യാജ സി.ഡി. കച്ചവടം നടത്തിവന്ന റിയോ ഡി.വി.ഡി. കളക്ഷന്‍സ്, ഫോക്‌സ് സി.ഡിസ്, റെയിന്‍ബോ എന്നീ കടകള്‍ക്കെതിരെ പൂന്തുറ പോലീസ് കേസെടുത്തു.
പുനലൂര്‍ ഇടമണ്ണില്‍ അന്‍സി മൊബൈല്‍സ് നടത്തിവന്ന ഷാന്‍, അഞ്ചല്‍ ടൗണില്‍ രംഗോലി കട നടത്തിവന്ന ഉദയകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും പ്രേമം ഉള്‍പ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡി.കളും അശ്ലീലക്ലൂപ്പിങ്ങുകളും കോപ്പിചെയ്യാനുപയോഗിച്ച കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു.
പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തവര്‍െക്കതിരെ വരുംദിവസങ്ങളില്‍ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്ന് ആന്റി പൈറസി സെല്‍ പോലീസ് സൂപ്രണ്ടും, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















