സരിതയെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കിയത് ഒരു മന്ത്രിയെന്ന് ടീം സോളര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍

സോളര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ്. നായരെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കിയതു ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിയാണെന്ന് ടീം സോളര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍. സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയും എറണാകുളത്തെ ഒരു എംഎല്‍എയും സരിതയെ കേസ് നടത്തിപ്പിന് സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെനി ബാലകൃഷ്ണന്റെ ഒളിക്യാമാറയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് രാജശേഖരന്‍ നായരും സോളാര്‍ കമ്മീനു മുന്നില്‍ പറഞ്ഞത്.
സാമ്പത്തിക സഹായം നല്‍കുന്ന നേതാക്കളെ \'ഖജാന്‍ജി\' എന്നാണ് സരിത വിശേഷിപ്പിച്ചിരുന്നത്. സരിതയെ ജാമ്യത്തിലിറക്കുന്നതിന് മന്ത്രി 30 ലക്ഷം രൂപയാണ് നല്‍കിയത്. സരിത നല്‍കിയ ലൈംഗികാരോപണക്കേസില്‍ പ്രതിയായ എംഎല്‍എ 10 ലക്ഷം രൂപയും നല്‍കി. സരിത തിരുവനന്തപുരത്തു കോടികള്‍ വിലയുള്ള ബംഗ്ലാവ് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ് കമ്മിഷന്‍ അന്വേഷിക്കണമെന്നും മൊഴി കൊടുത്തു.രാജശേഖരനെ കമ്മീഷന്‍ 13ന് വീണ്ടും വിസ്തരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളര്‍ ഒരു ലക്ഷം രൂപ സംഭാവന ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ സരിതയുമുണ്ടായിരുന്നു. എന്നാല്‍ മുന്മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഗ്രൂപ്പ് ഫോട്ടോയില്‍ വരാതെ സരിത മാറി നിന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയാറാണെന്നും രാജശേഖരന്‍ നായര്‍ കമ്മിഷനെ അറിയിച്ചു.
സരിത എസ്. നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മൂന്നു തവണ കണ്ടിട്ടുണ്ടെന്നു സി.എല്‍. ആന്റോയും കമ്മിഷനു മൊഴി നല്‍കി. താന്‍ സര്‍ക്കാരിനു നല്‍കിയ സോളര്‍വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ പുരോഗതിയറിയാന്‍ സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴായിരുന്നു ഇത്. തന്റെ പദ്ധതിരേഖ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സലിംരാജിന് എത്തിച്ചുകൊടുത്തത് ടെന്നി ജോപ്പനാണ്. ഇവരും സരിതാ നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നാണ് ടീം സോളര്‍ കമ്പനിയുണ്ടാക്കിയത്. സഹകരണ മേഖല വഴി സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനും സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുന്നതിനുമായി 1,60,000 കോടി രൂപയുടെ പദ്ധതിയാണു സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഭരണരംഗത്തെ ഉന്നതര്‍ തന്റെ പദ്ധതി തട്ടിയെടുത്തു വീതം വയ്ക്കുകയായിരുന്നുവെന്ന് ആന്റോ മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















