കര്‍ഷകര്‍ക്ക് കൈതാങ്ങായി കെ എം മാണി, റബ്ബറിന് 150 രൂപ പദ്ധതി ഇന്ന് മുതല്‍

റബര്‍ വിലത്തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ മാണി പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതി ഇന്നു നിലവില്‍ വരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഇതുമായി ബന്ധപ്പെട്ട ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും. കര്‍ഷകര്‍ക്കു കച്ചവടക്കാര്‍ക്കൊപ്പം റബര്‍ ബോര്‍ഡ് കമ്പനികളും മാര്‍ക്കറ്റിങ് സൊസൈറ്റികളും റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനും മാര്‍ക്കറ്റിങ് ഫെഡറേഷനും വഴി റബര്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കും.
ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന്റെ വിലയുടെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി തുക നിശ്ചയിക്കുക. ആര്‍എസ്എസ് അഞ്ച് ഗ്രേഡിനും ഇതേ സബ്‌സിഡിയാകും ലഭിക്കുക. സബ്‌സിഡി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ ധനവകുപ്പിന്റെ നേതൃത്വത്തില്‍ തയാറായി. റബര്‍ ഉല്‍പാദകസംഘങ്ങള്‍ക്ക് ഇന്നുമുതല്‍ റജിസ്‌ട്രേഷന്‍ നടത്താം. കര്‍ഷകര്‍ക്ക് ഉല്‍പാദക സംഘങ്ങളില്‍ രേഖകള്‍ സഹിതം ഒറ്റത്തവണ റജിസ്റ്റര്‍ ചെയ്യാം. ഈ സോഫ്റ്റ്‌വെയര്‍ വഴിയായിരിക്കും വിപണനവും സബ്‌സിഡി നിശ്ചയിക്കലും. കര്‍ഷകര്‍ക്കു ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി തുക ലഭിക്കും.
കര്‍ഷകര്‍ക്കു റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണു ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. കര്‍ഷകരുടെ കൂട്ടായ്മ വര്‍ധിപ്പിക്കാനും വിലസ്ഥിരത ഉറപ്പാക്കാനും പദ്ധതി നടപ്പാക്കുന്നതിലൂടെ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു. പദ്ധതി നടത്തിപ്പ് ഓരോ മാസവും അവലോകനം ചെയ്തു പിഴവുകള്‍ പരിഹരിക്കും.
റബര്‍ സംഭരണത്തിലൂടെ മാത്രമേ വിലസ്ഥിരത ഉറപ്പാക്കാനാകൂ എന്നു ചില കര്‍ഷക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വെയര്‍ ഹൗസുകള്‍ വഴി സംഭരിക്കണമെന്ന ആവശ്യം അവര്‍ വീണ്ടും ഉന്നയിച്ചു. എന്നാല്‍ വിപണി ഇടപെടലിനായി നേരത്തെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ സംഘടിതരല്ലാത്തതിനാലാണു സര്‍ക്കാരിനു കച്ചവടക്കാരുടെ മുന്നില്‍ മുട്ടുകുത്തേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.എം. മാണി, ജോസ് കെ. മാണി എംപി, ധന സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, സമിതി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















