എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ചു 30 പേര്‍ക്കു പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ചു 30 പേര്‍ക്കു പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
എറണാകുളം പുത്തന്‍കുരിശിനടുത്ത് തിരുവാങ്കുളം മറ്റക്കുഴിയില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് മുപ്പത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില് രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള് വിദ്യാര്ത്ഥികള് ഉള്പ്പടെ ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസ്സിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് മരത്തിലിടിച്ചതെന്ന് പ്രാഥമിക നിഗമനം. രാവിലെ ഏഴരയോടെയായിരുന്നു അപകടം. വൈറ്റിലയില് നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















