പാഠപുസ്തകം വിതരണം വൈകുന്നതു കണക്കിലെടുത്ത് ഓണപ്പരീക്ഷ ഓണാവധിക്കു ശേഷമാക്കി

പാഠപുസ്തകം വിതരണം വൈകുന്നതു കണക്കിലെടുത്ത് സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റിവച്ചു. ഓണാവധിക്കു ശേഷം സെപ്റ്റംബര് ഒന്പത് മുതലാകും പരീക്ഷ നടത്തുക. ഗുണമേന്മ ഉറപ്പാക്കല് കമ്മിറ്റിയുടേതാണ് തീരുമാനം. ഓഗസ്റ്റില് പരീക്ഷ നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്.
ജൂലൈ അവസാനത്തോടെ മാത്രമേ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്ത്തിയാകൂ. അതു വിദ്യാര്ഥികളുടെ കൈയിലെത്താന് വീണ്ടും സമയമെടുക്കും. പുസ്തകവിതരണം പൂര്ത്തിയാക്കാതെ പരീക്ഷ നടത്തുന്നത് വിദ്യാര്ഥികളെ ബുദ്ധിമുട്ടിക്കുമെന്നു യോഗം വിലയിരുത്തി. ഓഗസ്റ്റ് ആദ്യ ആഴ്ച പുസ്തകം ലഭ്യമാക്കുകയും ഒരു മാസത്തിനു ശേഷം പരീക്ഷ നടത്തുകയും ചെയ്യാമെന്ന അഭിപ്രായം അംഗീകരിക്കുകയായിരുന്നു.
പുതിയ പുസ്തകങ്ങള് കിട്ടാത്തതിനാല് പല കുട്ടികളും പുസ്തകത്തിന്റെ പകര്പ്പ് എടുത്താണു പഠിക്കുന്നത്. ഇതിനു നല്ല ചെലവു വരുമെന്നതിനാല് ഒട്ടേറെപ്പേര് പാഠപുസ്തകം എത്താനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില് അക്കാദമിക് കലണ്ടര് അനുസരിച്ച് ഓഗസ്റ്റില് ഓണപ്പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് അധ്യാപക സംഘടനാ പ്രതിനിധികള് യോഗത്തില് ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















