അരുവിക്കര പ്രേതം വിട്ട് മാറാതെ സിപിഎം, ബിജെപി പേടിയില്‍ ഇരുമുന്നണികളും, തന്ത്രം മെനയാന്‍ ബുദ്ധിജീവികളും

അരുവിക്കര പ്രേതം വിട്ട് മാറാതെ സിപിഎം. സിപിഎമ്മിന്റെ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനുവേണ്ടി ഉടന്‍ തന്നെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേരും. രണ്ട് മാസ്ിനുള്ളില്‍ തന്നെ ദേശീയ തലത്തില്‍ പാര്‍ട്ടി പ്ലീനം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കേരളത്തിലും ബംഗാളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അധികാരത്തിലെത്തണം. ബംഗാളില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്തേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴെ തുടങ്ങാനാണ് സിപിഎം ആലോചിക്കുന്നത്.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മൂന്നുമാസമേയുള്ളു. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. വാര്‍ഡുതലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ സൂക്ഷ്മത സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വേണം. രാഷ്ട്രീയമായി മാത്രം തദ്ദേശ തിരഞ്ഞെടുപ്പിനെ പൂര്‍ണമായി കാണാന്‍ കഴിയില്ല. തികച്ചും പ്രാദേശിക വിഷയങ്ങള്‍ ജയപരാജയങ്ങളെ നിശ്ചയിക്കുമെന്നതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധകൊടുക്കണം. പരമാവധി പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വിജയിച്ച് അടുത്തവര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അടിത്തറ ഒരുക്കണം. ഇവിടെ പിഴച്ചാല്‍ കൊടുക്കേണ്ടിവരുന്നത് കനത്ത വിലയാകും. അതറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപംകൊടുക്കും. പ്രാദേശിക തലത്തില്‍ കൂടുതല്‍ ജനകീയ വിഷയങ്ങളുന്നയിച്ച് ജനശ്രദ്ധ നേടാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളില്‍. അതിനൊപ്പം രാഷ്ട്രീയമായ മുന്നേറ്റവുമുണ്ടാക്കണം.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനെ പരീക്ഷണമാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തുടക്കമിട്ടുകഴിഞ്ഞു. അരുവിക്കരയില്‍ അപ്രീതീക്ഷിതമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. ഇടതിന്റെയും വലതിന്റെയും വോട്ടുകള്‍ ചോര്‍ത്തി സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ അവരുടെ പ്രകടനം വിജയിച്ചതിനുതുല്യമാകുകയും ചെയ്തു. ഒ. രാജഗോപാല്‍ എന്ന നേതാവിന്റെ വ്യക്തിപ്രഭാവം അരുവിക്കരയില്‍ പ്രതിഫലിച്ചെങ്കിലും എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ഗണ്യമായ തോതില്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്കെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















