സ്ഥാനാര്‍ഥികള്‍ക്കായി വീടുകയറി സ്ലിപ്പ് നല്കാന് പോലും ആളില്ലായിരുന്നു; പലയിടത്തും മുസ്ലിം വോട്ടുകള്‍ മറിഞ്ഞു; നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാദൗര്ബല്യമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാദൗര്‍ബല്യവുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ അശോക് ചവാന് കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തല തോല്‍വിയുടെ കാരണങ്ങള്‍ നിരത്തിയത്.
പലയിടത്തും മുസ്ലിം വോട്ടുകള്‍ മറിഞ്ഞു. സിഎഎ ഉള്‍പ്പെടെയുള്ള കേന്ദ്ര പ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായ ന്യൂനപക്ഷവികാരമുണ്ടാക്കിയെന്നും ചെന്നിത്തല വ്യക്തമാക്കി. ദയനീയ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണ്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. സ്ഥാനാര്‍ഥികള്‍ക്കായി വീടുകയറി സ്ലിപ്പ് നല്കാന് പോലും ആളില്ലായിരുന്നു. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്നും സമിതിക്ക് മുമ്ബില്‍ ചെന്നിത്തല വിശദമാക്കി.
https://www.facebook.com/Malayalivartha
























