'ആര്.എസ്.എസ് ഏജന്റായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം'; കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്പിൽ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

ലക്ഷദ്വീപിന്റെ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും ആവശ്യപ്പെട്ടു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്ബിലായിരുന്നു എം.പിമാരുടെ പ്രതിഷേധം. ആര്‍.എസ്.എസ് ഏജന്‍റായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രണ്ടുമണിക്കൂറോളം പ്രതിഷേധവുമായി എം.പിമാര്‍ നിലയുറപ്പിച്ചു. ജമ്മുകശ്മീരിനെ തകര്‍ത്തതുപോലെയാണ് സംഘ്പരിവാര്‍ ലക്ഷദ്വീപിനെ തകര്‍ക്കുന്നതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നില്‍ നടത്തിയ സമരം നടത്തിയിരുന്നു. ലക്ഷദ്വീപ് നിവാസികളുടെ സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈബി ഈഡന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























