കട്ടിലില്‍ കിടന്ന വയോധികയെ വലിച്ച് താഴെയിട്ടു....നിലത്തുവീണ വൃദ്ധയ്ക്ക് നേരെ അസഭ്യവർഷവും ക്രൂര മർദ്ദനവും...അടൂരിൽ 98 വയസുകാരിയെ മർദിച്ച ചെറുമകൻ അറസ്റ്റിൽ...മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

അടൂരിൽ 98 വയസുകാരിയായ വയോധികയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. കൈതപ്പറമ്ബ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബിന്‍ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ ഏനാത്തില്‍ ശോശാമ്മയ്ക്കാണ് ക്രൂര മര്‍ദ്ദനം ഏറ്റത്. എബിന്‍ ശോശാമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മദ്യലഹരിയില്‍ തനിക്ക് പറ്റിപോയതാണെന്നാണ് എബിന്‍ പോലീസിനോട് പറഞ്ഞത്.
കട്ടിലില്‍ കിടന്ന വയോധികയെ വലിച്ച് താഴെയിടുകയും നിലത്തുവീണ മുത്തശ്ശിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.മദ്യലഹരിയിലെ എബിന്റെ അഴിഞ്ഞാട്ടം കണ്ട് വീട്ടുകാര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശോശാമ്മയെ മര്‍ദിക്കുന്നതു വീട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും വകവെയ്ക്കാതെ എബിന്‍ മര്‍ദ്ദനം തുടരുകയായിരുന്നു.
ഇയാള്‍ സ്ഥിരം മദ്യപനാണെന്നും മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























