കോവിഡ് വാക്സിന് മുന്‍ഗണനാ പട്ടികയില്‍ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി; ഈ മാസം 31 മുതല്‍ സെക്രട്ടേറിയറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കോവിഡ് വാക്സിന് മുന്‍ഗണനാ പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി. വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 31 മുതല്‍ സെക്രട്ടേറിയറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























