അഴിമതി വിരുദ്ധ മുന്നണി വിട്ടു; ഇപ്പോഴും മാണി ഗ്രൂപ്പുകാരന്‍ തന്നെയെന്ന് പി.സി ജോര്‍ജ്

അടവുകള്‍ എല്ലാം പിഴച്ച് പിസി ജോര്‍ജ്ജ്. അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായി പി.സി ജോര്‍ജ് എംഎല്‍എ. താനിപ്പോഴും കേരളാ കോണ്‍ഗ്രസ് എമ്മില്‍ തന്നെയാണെന്നും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് വ്യക്തമാക്കി.
അരുവിക്കര തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കുറഞ്ഞത് രാജിവെക്കാന്‍ ഒരു കാരണമാണ്. എന്നാല്‍, അഴിമതി വിരുദ്ധ മുന്നണിയില്‍ നിരവധി ജാതി സംഘടനകള്‍ ഉള്ളതിനാല്‍ ഇവരുടെ കൂട്ടുകെട്ട് ഉപേക്ഷിക്കുകയാണ്. ഈ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി മുന്നോട്ട് വരികയാണെങ്കില്‍ ഭാവികാര്യം അപ്പോള്‍ തീരുമാനിക്കാമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫില്‍ നിന്നും തന്നെ പുറത്താക്കാനാവില്ല. അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി താന്‍ അരുവിക്കരയില്‍ ഒരാളോടും ഒരുവോട്ടുപോലും ചോദിച്ചിട്ടില്ല. അഴിമതിയ്ക്ക് എതിരെയാണ് താന്‍ അരുവിക്കരയില്‍ പ്രസംഗിച്ചത്. എന്നാല്‍, അഴിമതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അരുവിക്കരയിലെ റോഡുകളുടെ പ്രശ്‌നങ്ങളില്‍ ശബരിനാഥ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















