രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും ഒന്ന്

രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.). വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സി. പ്രസിദ്ധീകരിച്ചു. കേരളത്തിലുമുണ്ട് ഒരു വ്യാജന്‍; സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി.
കേന്ദ്ര/സംസ്ഥാന/പ്രൊവിന്‍ഷ്യല്‍ നിയമപ്രകാരം സ്ഥാപിച്ച സര്‍വകലാശാലകളേയും നിയമത്തിലെ മൂന്നാം സെക്ഷന്‍ പ്രകാരം സര്‍വകലാശാലാ പദവി നല്‍കിയ സ്ഥാപനങ്ങളെയും മാത്രമേ സര്‍വകലാശാല എന്നു വിളിക്കാവൂ എന്നാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ആക്ട്1956 അനുശാസിക്കുന്നത്. വ്യാജ യൂണിവേഴ്‌സിറ്റികളില്‍ എട്ടെണ്ണം ഉത്തര്‍പ്രദേശിലും ആറെണ്ണം ഡല്‍ഹിയിലുമാണ്.
വ്യാജ സര്‍വകലാശാലകളുടെ പട്ടിക ഇങ്ങനെ:
1. മൈഥിലി യൂണിവേഴ്‌സിറ്റി, ദര്‍ഭംഗ, ബിഹാര്‍, 2. വരണ്‍സേയ സാന്‍സ്‌ക്രിത് വിശ്വവിദ്യാലയ, ഡല്‍ഹി, 3. കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഡല്‍ഹി, 4. യുണൈറ്റഡ് നേഷന്‍സ്‌യൂണിവേഴ്‌സിറ്റി, ഡല്‍ഹി, 5. വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി, 6. എ.ഡി.ആര്‍സെന്‍ട്രല്‍ ജുറീഡിഷ്യല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി, 7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഡല്‍ഹി, 8. ബദഗ്‌നവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ എജ്യൂക്കേഷണല്‍ സൊസൈറ്റി, ബല്‍ഗാം, കര്‍ണാടക, 9. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം, കേരളം, 10. കേസര്‍വാണി വിദ്യാപീഠ്, ജബല്‍പൂര്‍, മധ്യപ്രദേശ്, 11. രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍, മഹാരാഷ്ട്ര, 12. ഡി.ഡി.ബി. സാന്‍സ്‌ക്രിത് യൂണിവേഴ്‌സിറ്റി, പുതൂര്‍, ട്രിച്ചി, തമിഴ്‌നാട്, 13. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത, പശ്മിബംഗാള്‍, 14. മഹിള ഗ്രാമ വിദ്യാപീഠ്, അലഹബാദ്, യു.പി, 15. ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹബാദ്, യു.പി, 16. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്‌സ് ഹോമിയോപതി, കാണ്‍പൂര്‍, യു.പി, 17. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, അലിഗഡ്, യു.പി, 18. ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, യു.പി, 19. മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിദ്യാലയ, പ്രതാപ്ഗഡ്, യു.പി, 20. ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷദ്, നോയിഡ ഫേസ് 2, യു.പി, 21. ഗുരുകുല്‍ വിശ്വവിദ്യാലയ, മഥുര, യു.പി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















