ആറാം ക്ലാസില്‍ തോറ്റ മലയാളി, ഇന്ന് 62 കോടി രൂപ വാര്‍ഷികവരുമാനമുള്ള കമ്പനിയുടെ അധിപന്‍

ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ജീവിതത്തെ എവിടെ എത്തിക്കുമെന്നു കാണിക്കുകയാണ് പി.സി. മുസ്തഫ തന്റെ ജീവിതത്തിലൂടെ. വ്യത്യസ്തമായ ഒരു കഥയാണ് മുസ്തഫ എന്ന വയനാട്ടുകാരനായ യുവാവിനും പറയാനുള്ളത്. ആറാം ക്ലാസില്‍ തോറ്റ ശേഷം ജീവിതവിജയം കഠിനപ്രയത്‌നത്തിലൂടെ കൈയെത്തിപിടിക്കുകയായിരുന്നു മുസ്തഫ.
ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജനിച്ച മുസ്തഫ ഇന്ന് 62 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഐഡി സ്‌പെഷല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രസ്ഥാനത്തിന്റെ സാരഥിയാണ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം, മൈസൂര്‍, പൂന എന്നീ നഗരങ്ങളിലും ഷാര്‍ജയിലും ഐഡി ഫുഡ്‌സിന്റെ ഉത്പന്നങ്ങള്‍ക്കു നല്ല സ്വീകാര്യതയുണ്ട്. റീടെയില്‍ ഷോപ്പുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് 200 സെയില്‍സ് വാഹനങ്ങള്‍ ഇന്നു കമ്പനിക്കു സ്വന്തമായുണ്ട്. റെഡി-ടു-കുക്ക് പ്രൊഡക്ടുകള്‍ പാകം ചെയ്തു കവറുകളിലാക്കുന്നതിന് 650 -ഓളം ജോലിക്കാര്‍ ഇന്നു മുസ്തഫയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നു. പതിനായിരത്തോളം റീടെയിലര്‍മാര്‍മാരാണ് ഐഡി ഫൂഡ്‌സിനുള്ളത്.
സേവനം 30 നഗരങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു മുസ്തഫ പറയുന്നു. കെമിക്കല്‍ ചേര്‍ക്കാതെ തയാറാക്കുന്ന ഭക്ഷണമാണ് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതെന്നതിനാല്‍ ഇവയുടെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ല. കച്ചവടത്തിലെ ഈ വിശ്വാസ്യതയാണ് കമ്പനിയുടെ ഉയര്‍ച്ചയ്ക്കു കാരണമായതായി മുസ്തഫ ചൂണ്ടിക്കാട്ടുന്നതും.
ആറാം ക്ലാസില്‍ തോറ്റെന്നു കരുതി, മുസ്തഫ പഠിത്തം നിര്‍ത്തിയെന്നു ആരും തെറ്റിദ്ധരിക്കരുത്. നല്ല നിലയില്‍ ബിസിനസ് വളര്‍ന്നതോടെ പിന്നീട് പ്ലസ്ടൂ പൂര്‍ത്തിയാക്കി മുസ്തഫ തുടര്‍ന്ന് കോഴിക്കോട് ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പാസായി. തുടര്‍ന്ന് മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയില്‍ കുറച്ചു കാലം ബംഗളൂരുവിലും തുടര്‍ന്ന് ബ്രിട്ടനിലും ജോലി നോക്കി. ബ്രിട്ടനില്‍നിന്നു മടങ്ങിയെത്തിയ മുസ്തഫ റിയാദിലും ദുബായിയിലുമായി ഏഴു വര്‍ഷത്തോളം ജോലി ചെയ്തു. ഇതിനിടെ സിറ്റി ബാങ്കിന്റെ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. മികച്ച ജോലിയായിരുന്നിട്ടും ജീവിതത്തില്‍ സംതൃപ്തി തോന്നാതെ കിട്ടിയ നല്ല ജോലിയുപേക്ഷിച്ച് ബംഗളൂരു ഐഐഎമ്മില്‍ നിന്നും എംബിഎ ചെയ്തു. എംബിഎ ചെയ്തിരുന്ന കാലത്ത് തന്റെ ബന്ധുവിന്റെ കടയില്‍ അവധി ദിവസങ്ങളില്‍ മുസ്തഫ ജോലി ചെയ്തിരുന്നു. ഈ കടയില്‍നിന്നാണ് ഐഡി ഫുട്‌സ് എന്ന കമ്പനിയുടെ ആശയം മുസ്തഫയ്ക്കു ലഭിക്കുന്നത്.
ആദ്യകാല ജോലികളില്‍ നിന്നുള്ള ശബളത്തില്‍ നിന്നും സേവു ചെയ്തിരുന്ന 14 ലക്ഷം രൂപ മുതല്‍ മുടക്കി ബെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കെമിക്കലുപയോഗിക്കാതെ റെഡി-ടു-കുക്ക് ഭക്ഷണം പായ്ക്കു ചെയ്തു വില്‍ക്കുന്ന കമ്പനി മുസ്തഫ തുടങ്ങി. ചില സുഹൃത്തുക്കളും സഹോദരന്‍മാരും മുസ്തഫയുടെ ഈ ദൗത്യത്തില്‍ പങ്കാളിയായി. ഐഡി സ്‌പെഷല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് ഈ കമ്പനിക്കു പുനര്‍നാമകരണം നല്‍കുകയായിരുന്നു. ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുകയാണ് മുസ്തഫയുടെ ഈ കമ്പനി, കൂട്ടത്തില്‍ ആറാം ക്ലാസു തോറ്റ് ചരിത്രമുള്ള മുസ്തഫയും.
https://www.facebook.com/Malayalivartha




















