കോഴിക്കോട് വിമാനത്താവളത്തിലെ അക്രമം: കടുത്ത ഉപാധികളോടെ നാല് സിഐഎസ്എഫ് ഭടന്മാര്‍ക്ക് ജാമ്യം

കോഴിക്കോട് വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലു സിഐഎസ്എഫ് ഭടന്മാര്‍ക്ക് കടുത്ത ഉപാധികളോടെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എസ്. ജയകുമാര്‍ ജോണ്‍ ജാമ്യം അനുവദിച്ചു. അരലക്ഷം രൂപ വീതമുള്ള രണ്ടാള്‍ജാമ്യമാണ് അനുവദിച്ചത്. ജാമ്യക്കാരില്‍ ഒരാള്‍ കേരളത്തിനകത്തുള്ള ആളായിരിക്കണമെന്നും മറ്റൊരാള്‍ ബന്ധുവുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്്്. ഇതിനു പുറമേ, പ്രതികള്‍ ഓരോരുത്തരും 5.35 ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. വിമാനത്താവളത്തില്‍ വസ്തുവകകള്‍ നഷ്ടംവരുത്തിയതിനാണിത്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ ലോകേന്ദ്രസിങ്, രാജേഷ്‌കുമാര്‍ മീണ, റാമോഷി ദീപക് യശ്വന്ത്, വിനയകുമാര്‍ ഗുപ്ത എന്നീ പ്രതികള്‍ക്കാണു ജാമ്യം.
മറ്റു വ്യവസ്ഥകള്‍: എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും അന്വേഷണോ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി മുന്‍പാകെ ഹാജരാകണം. പ്രതികള്‍ കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല. ജാമ്യം ലഭിച്ച് അഞ്ചു ദിവസത്തിനകം പ്രതികളുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. നാട്ടിലെ മേല്‍വിലാസവും കേരളത്തിലെ മേല്‍വിലാസവും കോടതിയില്‍ നല്‍കണം.
സംഘംചേര്‍ന്നു വിമാനത്താവളത്തില്‍ അക്രമം നടത്തിയെന്നും ഏകദേശം 76 ലക്ഷം രൂപയുടെ െപാതുമുതല്‍ നശിപ്പിച്ചെന്നുമാണു പ്രതികള്‍ക്കെതിരെയുള്ള കേസ്. ജൂണ്‍ 10ന് രാത്രിയാണു സംഭവം. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കേസിന്റെ തുടരന്വേഷണത്തിനു പ്രതികളെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്നു കോടതി നിരീക്ഷിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റ് ഒന്‍പതു സിഐഎസ്എഫ് ഭടന്‍മാരുടെ ജാമ്യാപേക്ഷ അടുത്ത ദിവസം നല്‍കും. പ്രതിഭാഗത്തിനുവേണ്ടി എം. ഷഹീര്‍സിങ്, കെ.വി. സാബു എന്നിവര്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















