രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്.... കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം.
വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട്, പിഎസ്‌സി വഴി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും. കൊവിഡ് വാക്‌സീന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട്.
ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചേക്കും. ലക്ഷദ്വീപ് വിഷയത്തിലും പരാമര്‍ശം ഉണ്ടായേക്കും.
"
https://www.facebook.com/Malayalivartha

























