കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍ തസ്തിക: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു ഹൈക്കോടതി

കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ 2455 ഒഴിവുകള്‍ ജൂലൈ 10നു മുന്‍പ് പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിയമനം കിട്ടുന്നവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാത്തതു മൂലം ഒഴിവു വരുന്ന തസ്തികകളും റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം, കോടതിയുടെ അനുമതിയില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ചേര്‍ത്തല സ്വദേശി ടി. എസ്. സന്തോഷും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് പി. വി. ആഷയുടെ നിര്‍ദേശം. പിഎസ് സി ലിസ്റ്റില്‍ നിന്നല്ലാതെ ആരെയും നിയമിക്കരുതെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 22നാണു ലിസ്റ്റിന്റെ കാലാവധി തീരുന്നത്. ഈ സാഹചര്യത്തില്‍ ചില വിശദാംശങ്ങള്‍ തേടിയെങ്കിലും കെഎസ്ആര്‍ടിസി ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്നു കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















