പിതൃസ്വത്തിലെ സ്ത്രീ അവകാശം: ശരിഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ തള്ളി

പിതൃസ്വത്തില്‍ മുസ്‌ലിം വനിതകളുടെ അവകാശം സംബന്ധിച്ച ശരിഅത്ത് വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു പിതൃസ്വത്തില്‍ ആണ്‍കുട്ടികള്‍ക്കുള്ളതിന്റെ തുല്യ അവകാശവും ഓഹരിയും നല്‍കാത്തതു വിവേചനമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ പോലും സ്വത്തില്‍ ഒരു ഭാഗം മറ്റു ബന്ധുക്കള്‍ക്കു പോകുമെന്ന വ്യവസ്ഥ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി പരിഗണിക്കേണ്ട കാര്യമല്ലിതെന്നും നിയമനിര്‍മാതാക്കള്‍ പരിഗണിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉചിതമായ നിയമമുണ്ടാക്കുന്ന കാര്യം അധികാരപ്പെട്ട നിയമനിര്‍മാണ സഭയ്ക്കു പരിഗണിക്കാവുന്നതാണെന്നു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പിതൃസ്വത്തില്‍ മുസ്‌ലിം വനിതകളുടെ അവകാശം സംബന്ധിച്ച ശരിഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും സുബ്രഹ്മണ്യം സ്വാമിയും മറ്റുമാണ് കോടതിയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















