പറവൂര്‍ പെണ്‍വാണിഭകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്

പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടത്തെി. ഇതേതുടര്‍ന്ന് അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും പ്രതി ചേര്‍ക്കാതിരിക്കാനും വേണ്ടിയാണ് അയൂബ് ഖാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. പ്രതികളില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയും ഇടനിലക്കാരുമായി സംസാരിക്കുന്നതിന്റെയും ഫോണ്‍സംഭാഷണങ്ങളും ദൃശ്യങ്ങളും െ്രെകംബ്രാഞ്ചിനു ലഭിച്ചു.
ഒരു പ്രതിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ രേഖകളാണ് െ്രെകംബ്രാഞ്ചിന്റെ പക്കലുള്ളത്. ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് കേസിലെ പ്രതികള്‍ തന്നെയായിരുന്നു. അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ െ്രെകംബ്രാഞ്ച് ഇയാളെ രഹസ്യമായി നീരീക്ഷിക്കുകയും ഫോണ്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. അച്ഛന്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചുവെന്നായിരുന്നു കേസ്. 50ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ പത്തോളം കേസുകളുടെ വിചാരണ മാത്രമാണ് നടന്നിട്ടുള്ളത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















