ഡ. സ്പീക്കര്‍ സ്ഥാനം: ആര്‍എസ്പി കത്ത് നല്‍കി

ഒഴിവുള്ള നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തിനു കത്ത് നല്‍കി. മുന്നണി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്കു യുഡിഎഫ് യോഗം ചേരുന്നതിനു തൊട്ടുമുന്‍പാണ് അവകാശവാദം ഉന്നയിക്കുന്ന കത്ത് നേതാക്കള്‍ കൈമാറിയത്. എത്രയും വേഗം തീരുമാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ കാര്യമായ ചര്‍ച്ചയായില്ല.
ഭിന്നിച്ചുനിന്ന തങ്ങള്‍ ലയിച്ചതോടെ നിയമസഭയിലെ അംഗബലം മൂന്നായിട്ടും അര്‍ഹമായ പദവികള്‍ ലഭിക്കുന്നില്ലെന്നു കത്തില്‍ പറയുന്നു. പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു മന്ത്രിസ്ഥാനമേയുള്ളു. അതിനാല്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ തങ്ങള്‍ മല്‍സരിച്ചിരുന്ന അരുവിക്കര സീറ്റ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കൂടിയേതീരൂവെന്നും വ്യക്തമാക്കി.
കത്ത് നല്‍കിയതിനെപ്പറ്റിയോ ഡപ്യൂട്ടി സ്പീക്കര്‍ പദവിയെക്കുറിച്ചോ യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി പ്രതിനിധികള്‍ പറഞ്ഞില്ല. തങ്ങള്‍ക്കു ചില പരാതികളുണ്ടെന്നും അതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















