കോണ്‍ഗ്രസിനും വീക്ഷണത്തിനും രൂക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വീക്ഷണം പത്രത്തിനും മറുപടിയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കോണ്‍ഗ്രസിന്രെ സഹാനൂഭൂതിക്ക് നന്ദിയുണ്ടെന്നും അവരുമായുള്ള സഖ്യം അജണ്ടയില്‍ ഇല്ലെന്നും കാനം ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രമേശിന്റെ പ്രസ്താവനയ്ക്കും വീക്ഷണത്തിന്രെ മുഖപ്രസംഗത്തിനും വില കല്‍പിക്കുന്നില്ല. സി.പി.ഐ മെലിഞ്ഞുപോയെന്ന് പറയുന്ന കോണ്‍ഗ്രസ് കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും കാനം പരിഹസിച്ചു. ബി.ജെ.പി കേരളത്തില്‍ വലിയൊരു ശക്തിയല്ല. എന്നാല്‍, ഒ.രാജഗോപാല്‍ അരുവിക്കര തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് പിടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അരുവിക്കരയിലെ തോല്‍വിയെ കുറിച്ച് സി.പി.ഐയും പരിശോധിക്കും. ജനവിധി അംഗീകരിക്കണം. ആവശ്യമെങ്കില്‍ എല്‍.ഡി.എഫിലും തിരുത്തല്‍ ആവശ്യപ്പെടുമെന്നും കാനം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















