കെ.സി. വേണുഗോപാലിനെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ ചെന്നിത്തല ഇറങ്ങുന്നു; എ, ഐ ഗ്രൂപ്പുകള്‍ തന്നെ ക്വട്ടേഷന്‍ നല്‍കി കായികമായി നേരിടുമെന്നും രഹസ്യവിവരം; മുഖ്യമന്ത്രിയെ കാണുമെന്ന് സൂചന

കെ.സി. വേണുഗോപാല്‍ തനിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കി കായികമായി നേരിടുമെന്ന് രഹസ്യവിവരം കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. 2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുന്ന വേണുഗോപാലിനെ ഇപ്പോള്‍ തന്നെ ഒതുക്കാനാണ് കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളുടെ തീരുമാനം.
കെ.സി. വേണുഗോപാലിനെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും അനുകൂലിക്കുന്ന നേതാക്കള്‍ എ.ഐ. സി സിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കെ.സി. വേണുഗോപാല്‍ അടിക്കടി കേരളത്തിലെത്തുന്നത് കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അറിയിക്കും.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം കെ.സി. വേണുഗോപാല്‍ ആണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആരോപണം. ഇതു വരെ കേട്ടിട്ടില്ലാത്ത ചില സ്ഥാനാര്‍ത്ഥികളെ തെരഞ്ഞടുപ്പില്‍ നിര്‍ത്തി വേണുഗോപാല്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ പറയുന്നത്. അത് 2026 ല്‍ തനിക്ക് മുഖ്യമന്ത്രിയാവാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ കരുതുന്നു. മുല്ലപ്പള്ളിയും വേണുഗോപാലിനെതിരെ ശക്തമായി രംഗത്തെത്തി. 2021 ല്‍ യു ഡി എഫ് അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ 2026 ല്‍ വേണുഗോപാലിന് മുഖ്യമന്ത്രിയാവാന്‍ കഴിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്സിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മറനീക്കി പുറത്ത് വരികയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല കത്തെഴുതി. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായെന്ന് രണ്ട് ദിവസം മുമ്പ് സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു. ഇത് ചാനലുകളില്‍ വാര്‍ത്തയായിട്ടും ചെന്നിത്തല നിഷേധിച്ചില്ല.
പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ അശോക് ചവാന്‍ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. സമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. തോല്‍വിയുടെ കാരണം എംഎല്‍എമാരോടും എംപിമാരോടും മാത്രം തിരക്കിയപ്പോള്‍ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്റുമാരെയും അവഗണിച്ചെന്ന പരാതി ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നാണ് ആക്ഷേപം. പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ടെന്നും സമിതി പേരിന് മാത്രമാണെന്നുമാണ് നേതാക്കളുടെ അടക്കം പറച്ചില്‍.
ദുഃഖിതരായ ഒരു കൂട്ടം നേതാക്കളുടെ ഒരു കോണ്‍ഫഡറേഷനായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. അസംത്യപ്തരായ നേതാക്കളുടെ നിലവിളിയാണ് അവിടെ നടക്കുന്നത്. മുല്ലപ്പള്ളിയും ആശങ്കാകൂലനും ദുഃഖിതനുമാണ്. ഉമ്മന്‍ ചാണ്ടിയും ദുഃഖിതനാണ്.
സര്‍ക്കാരിനെതിരായ അഴിമതികള്‍ ഒന്നൊന്നായി പുറത്ത് കൊണ്ടുവന്നിട്ടും പാര്‍ട്ടി ഏറ്റെടുത്തില്ല. സംഘടന സംവിധാനം ദുര്‍ബലമായിരുന്നതിനാല്‍ തന്റെ പോരാട്ടം താഴേക്കെത്തിയില്ലെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു. സംഘടന ദൗര്‍ബല്യമാണ് തോല്‍വിക്ക് കാരണമായതെന്ന് നേരത്തെ അശാക് ചവാന്‍ സമിതിക്ക് മുന്‍പിലും ചെന്നിത്തല പരാതിപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞടുക്കുന്നതിന് തൊട്ടു മുമ്പ് വരെ ചെന്നിത്തലയോട് പ്രതിപക്ഷ നേതാവായി തുടരണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ചെന്നിത്തല ഇക്കാര്യം പ്രതീക്ഷിച്ചിരുന്നു. 5 വര്‍ഷം സി പി എമ്മിനെ മുള്‍ മുനയില്‍ നിര്‍ത്തിയ തന്നെ ഹൈക്കമാന്റിലെ ഒരു പ്രതിനിധി അപമാനിച്ചതായി ചെന്നിത്തല കരുതുന്നു. അത് കെ.സി. വേണുഗോപാലാണ്.
ചെന്നിത്തല വൈരാഗ്യം സൂക്ഷിക്കുന്ന നേതാവാണ്. അദ്ദേഹം വേണുഗോപാലിനെ അവസാനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കരുണാകരനെ വരെ ഇല്ലാതാക്കിയ പാരമ്പര്യമാണ് ചെന്നിത്തലക്കുള്ളത്. കരുണാകരന്റെ ഏഴയലത്ത് പോലും വരാന്‍ കഴിയാത്ത വേണുഗോപാലിന് ചെന്നിത്തലയെ നേരിടാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.
"
https://www.facebook.com/Malayalivartha


























