മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം

പി.എം.ശ്രീയില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയന്‍ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയില്‍ നിന്നും പുറത്തു കടക്കാന്‍ രാഷ്ട്രീയ ഇച്ഛശക്തിയുണ്ടോ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
രാഷ്ട്രപതിയോ ഗവര്‍ണറോ അല്ലാതെ ആര് ഒപ്പിട്ടാലും ഒരു കാര്യവുമില്ല. സതീശനും കൂട്ടരും കൊട്ടിഘോഷിക്കുന്ന കരാര്‍ വെറും കടലാസാണ്. കോണ്‍ഗ്രസ് എം.പിമാരായ ജെബി മേത്തറിനും അബ്ദുള്‍ വഹാബിനും രാജ്യസഭയില്‍ ലഭിച്ച മറുപടി കൂടി വായിക്കണമെന്നും ബിനോയ് പറഞ്ഞു.
https://www.facebook.com/Malayalivartha























