ഗുരുവായൂരിൽ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിലെ കർക്കടക മാസ ശുദ്ധി ചടങ്ങുകൾ ഓഗസ്റ്റ് 5 ,6,7,8 തീയതികളിൽ നടക്കും. ഗുരുവായൂരപ്പന് ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകുന്നേരവും ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകൾ നടക്കും.
അയ്യപ്പസ്വാമിക്ക് ആഗസ്റ്റ് 5 ബുധനാഴ്ചയും ഗണപതിക്ക് ഓഗസ്റ്റ് 6 വ്യാഴാഴ്ചയും ശുദ്ധി നടക്കും. ആഗസ്റ്റ് 8 ശനിയാഴ്ചയാണ് ഭഗവതിക്ക് ശുദ്ധി ചടങ്ങുകൾ. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ ആഗസ്റ്റ് 6 (വ്യാഴം), ആഗസ്റ്റ് 7 (വെള്ളി) ദിവസങ്ങളിൽ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് .
"
https://www.facebook.com/Malayalivartha

























