പൂനെയെ നടുക്കി മലയാളി കുടുംബത്തിന്റെ മരണം; ഫ്ലാറ്റിൽ വിഷപ്പുക നിറച്ചത് ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച്...

പൂനെ പിംപ്രിയിലെ വാടക ഫ്ലാറ്റിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ്, ഭാര്യ സിൽജ, മകൾ പൂർണിമ എന്നിവരാണ് മരിച്ചത്. കടുത്ത കടബാധ്യതയും ജോലിനഷ്ടവുമാണ് ദരുണമായ ഈ തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഓൺലൈൻ വഴി വരുത്തിയ സോഡിയം നൈട്രേറ്റ് അടക്കമുള്ള രാസവസ്തുക്കൾ മുറിക്കുള്ളിൽ കൽക്കരിയോടൊപ്പം കത്തിച്ച്, അതിൽ നിന്നുള്ള മാരകമായ വിഷപ്പുക ശ്വസിച്ചാണ് മൂവരും ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്നും സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























