ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ

നടനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തിനിടെ നടിയും സുഹൃത്തുമായ തൃഷയെക്കുറിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) വിശേഷിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
കാവേരി വിഷയത്തില്‍ സംസാരിക്കവെയാണ് സദസില്‍ നിന്ന് 'തൃഷതൃഷ' വിളികള്‍ ഉയര്‍ന്നത്. പ്രസംഗം നിര്‍ത്തി ചിരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായി. വിജയ്‌യുമായി ചേര്‍ത്ത് ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് നിലവില്‍ തൃഷ. ഉദയനിധിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഭരണകക്ഷിയായ ടിവികെയില്‍ നിന്നും പ്രതിപക്ഷമായ ബിജെപിയില്‍ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്.
തീര്‍ത്തും വെറുപ്പുളവാക്കുന്ന പരാമര്‍ശം. ഏതൊരാള്‍ക്കുമെതിരെ ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവാത്തതാണെന്ന് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ എക്‌സില്‍ കുറിച്ചു. ഉദയനിധിയുടെ പ്രസംഗം അങ്ങേയറ്റം അസംബന്ധവും അശ്ലീലവുമാണെന്ന് തമിഴ്‌നാട് ബിജെപി മുഖ്യ വക്താവ് നാരായണന്‍ തിരുപ്പതിയും പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് വിനോജ് പി. സെല്‍വവും ഡിഎംകെ നേതാവിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സഹപ്രവര്‍ത്തകരായ നടന്മാരോട് ഇത്രയും നിന്ദ്യമായ രീതിയില്‍ സംസാരിക്കുന്നത് ഞെട്ടിച്ചെന്നും സൗത്ത് ഇന്ത്യന്‍ ആക്ടേഴ്‌സ് അസോസിയേഷന്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























