ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍

ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ.മുരളീധരന്‍. വിഷയത്തില്‍ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ അടക്കം പരിശോധിക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് ക്രമക്കേട് ആരോപണം മില്‍മ ചെയര്‍മാന്‍ കെ എസ് മണി തള്ളി. മില്‍മ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മില്‍മയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. ശബരിമലയിലേക്ക് നല്‍കിയ നെയ്യില്‍ ഗുണനിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് ഇത് വരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോര്‍ഡ് ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























