രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്

ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറുടെ ആത്മഹത്യ. പേരാമ്പ്ര-വടകര-ചെമ്മരത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദേവൂസ് ബസ്സിലെ ഡ്രൈവറും തൊഴിയൂർ സ്വദേശിയുമായ ഹരീഷ് (കോണുട്ടൻ) ആണ് മരിച്ചത്. ബസ്സിനുള്ളിൽ ഹരീഷ് തൂങ്ങി മരിച്ചതായാണ് വിവരം.
ഇന്ന് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
https://www.facebook.com/Malayalivartha

























