പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

പതിനഞ്ചുകാരിയെ സ്വന്തം വീട്ടില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികള്‍ സ്വകാര്യ ഭാഗങ്ങളില്‍ വടി കയറ്റുകയും മുഖം അടിച്ചു തകര്‍ക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ തലയും മുഖവും തകര്‍ന്നിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ വടി കുത്തിക്കയറ്റിയിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മര്‍ദനത്തിനു മുന്‍പ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിക്കുന്നു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ വച്ച് ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു തിരികെപ്പോന്നു. പിന്നീട് മടങ്ങിയെത്തിയ മാതാപിതാക്കള്‍ കണ്ടത് അവളുടെ ചേതനയറ്റ ശരീരമാണ്. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ലൈംഗികാതിക്രമം സംബന്ധിച്ചു വ്യക്തത വരൂവെന്നും എസ്എസ്പി അമിതാഭ് സിന്‍ഹ അറിയിച്ചു.
https://www.facebook.com/Malayalivartha

























