Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍

03 AUGUST 2026 11:50 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

നടന്‍ രവിമോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസില്‍ 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍. രവി മോഹനില്‍നിന്ന് ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ അത്തരം വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതിയുടെ അമ്മയും നിര്‍മ്മാതാവുമായ സുജാത വിജയകുമാര്‍.

ആ തുക ആരതിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ നിറവേറ്റുന്നതിനായിരുന്നെന്നും സുജാത പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സുജാതയുടെ പ്രതികരണം. രവി മോഹന്‍ കുടുംബത്തെ വലിയ കടബാദ്ധ്യതയിലാക്കിയിട്ടാണ് വിട്ടുപോയതെന്നും വീടിന് ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

'ആരതി സ്വന്തം ആവശ്യങ്ങള്‍ക്കായി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടിട്ടില്ല. രവി മോഹന്‍ കാരണം ഞങ്ങള്‍ക്ക് വലിയ കടബാദ്ധ്യതയുണ്ട്. വീടിന് ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് പോലും വന്നിട്ടുണ്ട്. കുട്ടികളുടെ സ്‌കൂള്‍ ഫീസിനും ഭക്ഷണത്തിനും ട്യൂഷന്‍ ചെലവിനും പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്' സുജാത പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും പ്രതിമാസ സാമ്പത്തിക സഹായം നല്‍കാനും കോടതി രവി മോഹനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

'കുട്ടികള്‍ അമേരിക്കന്‍ സ്‌കൂളിലാണ് പഠിക്കുന്നത്. അവരെ അവിടെ ചേര്‍ത്തത് രവിമോഹനാണ്. വര്‍ഷം 86 രൂപയാണ് സ്‌കൂള്‍ ഫീസ്. അത് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ആര്‍തിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയും മക്കളായ ആരവ്, അയാന്‍ എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപവീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തികളുടെ ചെലവും അദ്ദേഹം വഹിക്കണം' സുജാത പറഞ്ഞു.

കുട്ടികളെ കാണുന്നതില്‍നിന്ന് രവിമോഹനെ തടഞ്ഞെന്ന ആരോപണം സുജാത തള്ളിക്കളഞ്ഞു. മക്കള്‍ക്ക് അച്ഛനുമായുള്ള ബന്ധം നിലനിര്‍ത്തണമെന്ന ആഗ്രഹത്തോടെയാണ് ആരതി കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ച് സന്ദര്‍ശന ഹര്‍ജി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

'രവി മോഹന്‍ കുട്ടികളെ കാണരുതെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് അച്ഛനുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് ആരതി ആഗ്രഹിച്ചത്. അതിനാലാണ് സന്ദര്‍ശനാവകാശത്തിനായി കോടതിയെ സമീപിച്ചത്. ഇനി നാലുപേരും പതിവായി കൂടിക്കാഴ്ച നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഒരമ്മയും കുട്ടികളെ അവരുടെ അച്ഛനില്‍നിന്ന് അകറ്റാന്‍ ആഗ്രഹിക്കില്ല. ഈ മാസംമുതല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുജാത കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

Malayali Vartha Recommends