Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

രാഷ്ട്രീയം മാറി കഴിഞ്ഞു ആളുകള്‍ സമുദായം നോക്കിത്തുടങ്ങി:. പാര്‍ട്ടിയില്‍നിന്ന് താന്‍ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് : പാര്‍ട്ടി അവധി അംഗീകരിച്ചിട്ടില്ല: തുറന്നടിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍

29 MAY 2021 12:40 PM IST
മലയാളി വാര്‍ത്ത

ബിജെപിയുടെ വരവോടെ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചത്. നടുക്കുന്ന വെളിപ്പെടുത്തലുമായി ഷിബുബേബിജോണ്‍. രാഷ്ട്രീയം മാറിയതും ആളുകള്‍ സമുദായം നോക്കിത്തുടങ്ങിയതുമൊക്കെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്..ബിജെപി വരവോടെ ഘടനതന്നെ മാറിയെന്നും അദ്ദേഹം പറയുന്നു.

ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്നും ലീവ് എടുത്തിരുന്നു അതിനെക്കുറിച്ച് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് താന്‍ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പാര്‍ട്ടി അവധി അംഗീകരിച്ചിട്ടില്ലെന്നും ആര്‍എസ്പി നേതാവ് വിശദീകരിച്ചു.

 



2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മള്‍ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് അവധിയായി കാണണമെന്നും പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നുള്ള വ്യാഖ്യാനം തെറ്റാണ്. എന്നും ഒരു ആര്‍എസ്പിക്കാരനായി തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു .




ആര്‍എസ്പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല അദ്ദേഹം പറയുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്

ചവറയിലെ തോല്‍വിയെ കുറിച്ചും അദ്ദേഹം വാചാലനായി. രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും തന്റെ തോല്‍വിയില്‍ ഘടകമായി. ഓരോ പ്രദേശത്തും രാഷ്ട്രീയ കരുത്തിനനുസരിച്ചുള്ള വോട്ടുണ്ടായിരുന്നു. ചില സമുദായങ്ങള്‍ക്ക് പലരീതിയിലുള്ള വികാരങ്ങളുണ്ടായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കില്‍ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോല്‍വിക്ക് കാരണം അതാണെന്ന് തോന്നുന്നു.




കോണ്‍ഗ്രസിന്റേയും ആര്‍എസ്പിയുടേയും അനുഭാവികള്‍ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശമായി കാണുന്നില്ല. അത്തരമൊരു നിഗമനമില്ല. വിശ്വാസമര്‍പ്പിച്ചിരുന്ന അനുഭാവികളായ സമൂഹത്തിനെ ചേര്‍ത്ത് പിടിക്കാനായില്ല.


കോണ്‍ഗ്രസ് ഗൗരവമായി ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ തെറ്റോ ശരിയോ എന്ന് കാലം തെളിയക്കട്ടെ. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുക. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങള്‍ ചിട്ടയായി പോകുമ്പോള്‍ ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

 




മതത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗീയ ധ്രുവീകരണം ഓരോ വിഭാഗത്തിലും എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സമകാലിന രാഷ്ട്രീയത്തില്‍ സംഭവിച്ച പല കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി  (16 minutes ago)

രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്  (25 minutes ago)

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ  (34 minutes ago)

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം  (43 minutes ago)

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മെറ്റയുടെ ക്ഷമാപണം കൊണ്ട് തീർന്നില്ല. കടുത്ത നടപടിയ്ക്കൊരുങ്ങി പാര്‍ലമെന്ററി സമിതി  (1 hour ago)

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (1 hour ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (1 hour ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (9 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (9 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (9 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (9 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (12 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (12 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (12 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (12 hours ago)

Malayali Vartha Recommends