തന്നെ കുടുക്കിയവരെ ഇല്ലാതാക്കാന്‍ സിസാമും ജേക്കമ്പ് ജോബും, മാത്രഭൂമി ലേഖകന് പോലീസ് സംരക്ഷണം

ജയിലില്‍ കിടന്നിട്ടും തനിക്കെതിരെ തിരിഞ്ഞവരെ തീര്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാന്‍ ചന്ദ്രബോസിനെ ഹമ്മര്‍ കൊണ്ട് ഇടിച്ചും മര്‍ദ്ദിച്ചും കൊന്ന കേസിലെ പ്രതി നിസാമും നിസാമിനെ സഹായിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ജേക്കമ്പ് ജോബും ശ്രമിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്.
കൊലക്കേസ് പ്രതിയായ മുഹമ്മദ് നിസാമില്‍നിന്ന് വധഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ലേഖകനു പൊലീസ് സംരക്ഷണം. മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ ചാമവളപ്പിലിനാണ് പൊലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി ഉത്തരവിട്ടത്.
മുഹമ്മദ് നിസാമില്‍ നിന്നും മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബില്‍ നിന്നും ജയ്‌സണു ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം നല്‍കാന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടത്.
ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമും അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ്ബ് ജോബും രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടത്. ഇതേത്തുടര്‍ന്നാണ് ജയ്‌സണെതിരെ ഭീഷണി ഉണ്ടായത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജയ്‌സണ്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ജയ്‌സണും കുടുംബത്തിനും സംരക്ഷണം നല്‍കാനാണ് ഡിജിപി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















