Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പറഞ്ഞാല്‍ പറഞ്ഞതുപോലെ... ബിജെപിയെ എണ്ണിപ്പിടിച്ച് തോല്‍പ്പിക്കാന്‍ നടന്നപ്പോഴേ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം ഏറ്റെന്ന്; ഇപ്പോഴിതാ തോല്‍പ്പിച്ചത് ഹിന്ദുക്കളാണെന്ന് വെളിപ്പെടുത്തി രമേശ് ചെന്നിത്തല

30 MAY 2021 09:12 AM IST
മലയാളി വാര്‍ത്ത

രാവന്തിയോളം പത്രസമ്മേളനം നടത്തിയിട്ടും പണികിട്ടിയത് രമേശ് ചെന്നിത്തലയ്ക്കാണ്. മേനി പറഞ്ഞ് നടന്ന വിഡി സതീശന് സുഖസൗകര്യമുള്ള പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയും ചെയ്യും. ഇനി അടുത്തൊന്നും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദം സ്വപ്നം കാണാന്‍ പറ്റില്ല. ബിജെപിയെ എണ്ണിപ്പിടിച്ച് തോല്‍പ്പിക്കാന്‍ നടന്നപ്പോഴേ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം ഏറ്റെന്ന്. ബിജെപിയുടെ കുമ്മനത്തേപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ സമ്മതിച്ചില്ല. മുരളീധരന്‍ ജയിച്ചതുമില്ല കുമ്മനം പോകുകേം ചെയ്തു. മാത്രമല്ല കോണ്‍ഗ്രസിന് ബിജെപി അനുഭാവികള്‍ പഴയതുപോലെ വോട്ട് ചെയ്തതുമില്ല. അതോടെ ഭരണവും പോയി.

ഇപ്പോഴിതാ ചെന്നിത്തലയും മുല്ലപ്പള്ളിയും വനവാസത്തിലാണ്. പോയോപോക്കില്‍ ഇവരുടെ കത്തുകള്‍ വൈറലാകുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസില്‍നിന്നും അകറ്റിയെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇതു തെരഞ്ഞെടുപ്പു പരാജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മൂലമുള്ള പരിമിതിക്കിടയിലും പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനായെന്ന്, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ അയച്ച കത്തില്‍ ചെന്നിത്തല പറഞ്ഞു. ഇതിനിടയിലാണ് തന്നെ പാര്‍ശ്വവത്കരിക്കുകയും അപമാനിക്കുകയും ചെയ്യുന്നവിധത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ഉമ്മന്‍ ചാണ്ടി പോലും ഇത്തരമൊരു നടപടി ആഗ്രഹിച്ചിട്ടില്ല. കോണ്‍ഗ്രസിനു ഹിന്ദു വോട്ടുകള്‍ നഷ്ടമാവാന്‍ ഈ നടപടി കാരണമായതായി ചെന്നിത്തല പറഞ്ഞു.

പദവിക്കു വേണ്ടി കടിച്ചുതൂങ്ങിക്കിടന്നയാള്‍ എന്ന അപമാനിതന്റെ മുഖമല്ല താന്‍ അര്‍ഹിക്കുന്നതെന്ന്, കത്തില്‍ രമേശ് ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തന്നെ ഇരുട്ടത്തു നിര്‍ത്തിക്കൊണ്ടുള്ള തീരുമാനം വേണ്ടിയിരുന്നില്ല.

പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്നു തന്നെയാണ് നിലപാടെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്.

യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് തുടരാന്‍ നിര്‍ദേശിച്ചത്. പൊരുതിത്തോറ്റഘട്ടത്തില്‍ അതിന് നേതൃത്വം കൊടുത്തവര്‍ മാറിനില്‍ക്കുന്നത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. നിയമസഭാ കക്ഷിയിലും താന്‍ തുടരണമെന്ന അഭിപ്രായത്തിനു ഭൂരിപക്ഷം ലഭിച്ചെന്നാണ് മനസ്സിലാക്കുന്നത് ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നീ നേതാക്കളോടെല്ലാം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. പുതിയ നേതാവ് വരണമെന്ന നിലപാട് ഹൈക്കമാന്‍ഡിനുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ആരും അത്തരമൊരുമാറ്റം വേണമെന്ന് അറിയിച്ചില്ലെന്നല്ല, സൂചന പോലും തന്നില്ല. പ്രതിപക്ഷനേതാവിന്റെ പദവിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്നുവെന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമല്ല. പക്ഷേ, അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മുമ്പില്‍ അപമാനിതന്റെ മുഖം നല്‍കേണ്ടിയിരുന്നില്ല.

മുന്നണിക്കും പാര്‍ട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരുപരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയെയും പാര്‍ട്ടിയെയും തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ല. മാറ്റത്തെ ഉള്‍കൊള്ളാനാവാത്ത മനസ്സിനുടമയല്ല താന്‍. പക്ഷേ, തന്റെ പ്രവര്‍ത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്‍കാതെയുമുള്ള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്നു ചെന്നിത്തല കത്തില്‍ പറഞ്ഞു.

അതേസമയം സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ ചാണ്ടി. ചെന്നിത്തല അത്തരമൊരു വിമര്‍ശനം തനിക്കെതിരെ ഉന്നയിക്കാന്‍ സാധ്യതയില്ല. എല്ലാ കാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി  (14 minutes ago)

താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച് പാർട്ടി നേതാവ്  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്  (1 hour ago)

ഇടുക്കി മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി  (1 hour ago)

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി  (2 hours ago)

രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്  (2 hours ago)

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ  (2 hours ago)

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം  (2 hours ago)

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മെറ്റയുടെ ക്ഷമാപണം കൊണ്ട് തീർന്നില്ല. കടുത്ത നടപടിയ്ക്കൊരുങ്ങി പാര്‍ലമെന്ററി സമിതി  (3 hours ago)

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (3 hours ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (11 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (11 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (11 hours ago)

Malayali Vartha Recommends