കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ അടുത്ത 3 ദിവസം അതീവ ജാഗ്രതാ നിർദ്ദേശം. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ കനത്ത സാഹചര്യത്തിൽ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും, വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഈ മാസം പത്താം തീയതി വരെയുള്ള പിഎസ്‌സിയുടെ എല്ലാ ഓൺലൈൻ പരീക്ഷകളും മാറ്റിവെച്ചു.
https://www.facebook.com/Malayalivartha

























