Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച് പാർട്ടി നേതാവ്

04 AUGUST 2026 10:10 AM IST
മലയാളി വാര്‍ത്ത

സമരം ജനങ്ങൾക്കിടയിലേക്ക് ചർച്ചാ വിഷയമായ അന്ന് മുതൽ കേൾക്കുന്ന ഒരു പ്രധാന ആരോപണമാണ് സിജെപി പ്രവർത്തകർ തീവ്രവാദ സംഘടനകളിൽ നിന്ന് ഫണ്ട് വാങ്ങുന്നവരാണ് എന്ന്. സമരക്കാർക്കിടയിലേക്ക് അത്തരക്കാർ കടന്ന് കൂടിയെന്ന ആരോപണവുമുണ്ട്. ഇപ്പോയിതാ ഈ ആരോപണങ്ങളിൽ ശക്തമായി ഇടപെട്ട് മോദിയെ വെല്ലുവിളിക്കുന്നു കോക്രോച്ച് പാർട്ടി നേതാവ് അഭിജീത് ദീപ്കെ.

സിജെപി സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്നും ദീപ്‌കെ അമേരിക്കയില്‍ പഠനം നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള തരത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തിയിരുന്നു. ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശക്തമായ മറുപടിയുമായി അഭിജീത് ദീപ്‌കെ രംഗത്തെത്തിയത്.

 


തനിക്കെതിരെ അധിക്ഷേപം കടുപ്പിച്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ എന്നുമാണ് ദീപ്‌കെ മോദിയെ ലക്ഷ്യമിട്ട് ചോദിച്ചത്. 'ഞാന്‍ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബിജെപി പ്രവര്‍ത്തകന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പ് ലെറ്ററും എജ്യുക്കേഷന്‍ ലോണ്‍ രേഖകളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത നേതാവ് അദ്ദേഹത്തിന്റെ അസ്സല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ?' -ദീപ്‌കെ ചോദിച്ചു.


'ഒരു സാധാരണ കുടുംബത്തിലെ പയ്യന്‍ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്നത് കൊണ്ട് ഇവര്‍ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്?? നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധം?'- ചക്രവര്‍ത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയാറാകുമോ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെ അഭിജീത് ചോദിച്ചു. പേരെടുത്ത് പറയുന്നില്ലെങ്കിലും 'ചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഉദ്ദേശിച്ചതാരെയെന്ന് വ്യക്തം. വിദ്യാര്‍ഥി വേട്ട തുടരുന്ന പക്ഷം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിഷയം കുത്തിപ്പൊക്കുമെന്നതിന്റെ സൂചനയാണ് ഈ സന്ദേശം.

സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിനും അഭിജീത് ദീപ്കെ മറുപടി നല്‍കിയിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്കെ വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്ക് മറ്റാരെയും ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ ധാര്‍മ്മിക അവകാശമില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തെ ആദ്യ ദേശവിരുദ്ധനെന്നും ദീപ്കെ പറഞ്ഞു. സിജെപിയുടെ പ്രതിഷേധം വെറും പരീക്ഷാ ക്രമക്കേടിനെതിരെയുള്ള സമരം മാത്രമായിരുന്നില്ലെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആര്‍എസ്എസ് നേതാവ് അതുല്‍ ലിമായെയുടെ വിമര്‍ശനം. ഇതിനാണ് ദീപ്കെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends