സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടി; ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍, ഇളവുകൾ ഇങ്ങനെ....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടി. എന്നിരുന്നാൽ തന്നെയും ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. തുണി, ചെരുപ്പ് കടകള്‍, പുസ്തക കടകള്‍, ജുവലറി എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ തുറക്കാൻ അനുമതി നൽകി. ബാങ്കുകള്‍ക്ക് ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകുതി ജീവനക്കാരുമായി തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
പുതിയ ഇളവുകള്‍ ഇങ്ങനെ;
വ്യാവസായിക സ്ഥാപനങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും (കശുവണ്ടി, കയര്‍, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
കൂടാതെ വ്യവസായങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ / കടകള്‍ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാം. വ്യാവസായിക മേഖലകളില്‍ ആവശ്യമനുസരിച്ച് കുറഞ്ഞ അളവില്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് അനുമതി നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികള്‍ ബാങ്കുകള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും.
വിവാഹങ്ങള്‍ കണക്കിലെടുത്ത് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്.
പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം
കള്ള് ഷാപ്പുകളില്‍ പാര്‍സല്‍ അനുവദനീയമാണ്.
ദേശീയ സേവിംഗ്സ് സ്കീമിലെ ആര്‍ ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പണം അയയ്ക്കാന്‍ അനുവാദമുണ്ട്‌ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാന്‍ അവരെ അനുവദിച്ചിരിക്കുന്നു.
എല്ലാ സ്ഥാപനങ്ങളും / കടകളും കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമിതരായവര്‍ക്ക് പിഎസ്‌സി ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha
























