Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേർ ഈ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട്! അവരേക്കൂടി മതഭ്രാന്തൻമാരാക്കരുത്... കീടങ്ങളെ അകറ്റാന്‍ ചായം അടിച്ചതിന് കാവിനിറം പൂശിയെന്ന വര്‍ഗീയ വിദ്വേഷം പകര്‍ത്തിയ വാര്‍ത്തയ്‌ക്കെതിരെ സന്ദീപ് വാചസ്പതി

30 MAY 2021 12:44 PM IST
മലയാളി വാര്‍ത്ത

മലയാള മാധ്യമങ്ങൾക്കെതിരെ ശക്തമായ രീതിയിൽ വിമർശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റ ഉടന്‍ എല്ലാ ദ്വീപുകളിലെയും തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദത്തിലെന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്കെതിരെയാണ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയത്.

ഈ വാര്‍ത്തയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണമെന്ന ചോദ്യമാണ് ഫേയ്‌സ്‌ബുക്ക് കുറിപ്പില്‍ സന്ദീപ് വാചസ്പതി ഉന്നയിചിരിക്കുന്നത്.

സാന്ഡേപ്പ് വാചസ്പതിയുടെ വാക്കുകൾ:

ഈ വാർത്തയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണം. ഈ വാർത്ത എഴുതിയ മഹാൻ കൂപ മണ്ഡൂകമാണെന്ന് മനസിലായി. പക്ഷേ മഹാരഥൻമാർ അടങ്ങിയ പത്രാധിപ സമിതി അങ്ങനെയല്ലല്ലോ? കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്ക് ഇപ്പോഴത്തെ സംഭവത്തിൽ ഒരു അസ്വാഭാവികതയും തോന്നില്ല.

എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോർട്ടറെ പോലുള്ളവർക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛർദ്ദിൽ അപ്പാടെ പ്രസിദ്ധീകരിക്കാൻ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്ന് ഒരപേക്ഷയുണ്ട്. മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേർ ഈ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട്. അവരേക്കൂടി മതഭ്രാന്തൻമാരാക്കരുത്.

ഇത് 'മട്ടി' അഥവാ 'മാഠി' കളർ ആണ് പൂശിയിരിക്കുന്നത്. മണ്ണ്, ഭൂമി എന്നൊക്കെ ഈ വാക്കിന് അർത്ഥം വരും. അതായത് മണ്ണിന്‍റെ നിറം. 'ഗേരു മിട്ടി' എന്ന പേരിലാണ് ഇത് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. കീടങ്ങളെ തുരത്താൻ ബ്രിട്ടീഷ് കാലഘട്ടം മുതൽ ഉപയോഗിച്ച് വരുന്നതാണ് ഇത്. ചെലവ് കുറഞ്ഞ ഇത് പെയിന്‍റ് അല്ല, ചുവന്ന മണ്ണാണ്. വെളുത്ത നിറത്തിനായി ചുണ്ണാമ്പ്/കുമ്മായം ഉപയോഗിക്കും.

കുത്തിത്തിരിപ്പാണ് ലക്ഷ്യം എന്ന് അറിയാം. എങ്കിലും അതിന് മതത്തെ കൂട്ടു പിടിക്കരുത്. അത് വലിയ തീ ആണ്. അത് ആളിക്കത്തിയാൽ ആർക്കും അണയ്ക്കാനാവാതെ വരും. വാർത്ത എഴുതിയവനോ അത് പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയവർക്കോ നിയന്ത്രിക്കാനാവില്ല. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഒരു മനസുഖം ഉണ്ടാകുമെങ്കിലും അത് ഈ നാടിന് ആപത്താണ്. അത് ഓർക്കണമെന്ന് ഒരഭ്യർത്ഥനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (24 minutes ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (28 minutes ago)

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (39 minutes ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (47 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 hour ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (2 hours ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (2 hours ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (4 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (4 hours ago)

Malayali Vartha Recommends