Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ന്യൂനപക്ഷ ക്ഷേമ വിധി... ആ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി...! ന്യൂനപക്ഷങ്ങൾ പോലും ഞെട്ടും...

30 MAY 2021 01:19 PM IST
മലയാളി വാര്‍ത്ത

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം തിരിഞ്ഞുകൊത്തിയതോടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് ആലോചിച്ച് അങ്കലാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

മന്ത്രി അബദുറഹ്മാന് വകുപ്പ് കൈമാറിയാലെന്തെന്ന് വരെ അദ്ദേഹം ആലോചിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കരുതെന്ന് സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. അത് അവഗണിച്ചതാണ് അദ്ദേഹത്തിന് വിനയായത്.

വിധി നടപ്പിലാക്കാണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളും വിധിക്കെതിരെ ആപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകളും മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് അദ്ദേഹം വെട്ടിലായത്. ഇതിനിടയിൽ ബി ജെ പിയും ആർ എസ് എസും മുഖ്യമന്ത്രിയുടെ നീക്കങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയാണ്.

ഹിന്ദു സമുദായം പൂർണ്ണമായും മുഖ്യമന്ത്രിയുടെ അടുത്ത നീക്കം എന്താണെന്ന് കാത്തിരിക്കുകയാണ്. വിധിക്കെതിരെ അപ്പീൽ പോയാൽ ഹിന്ദുക്കളും ഇടതുപക്ഷത്തിന് എതിരാകും. അവരിൽ ഭൂരിപക്ഷവും ഇക്കുറി ഇടതിന് വോട്ട് ചെയ്തവരാണ്.

എന്നാൽ ഇതുകൊണ്ടൊന്നും കളി തീർന്നില്ലെന്നാണ് ബി ജെ പി പറയുന്നത്. 80:20 അനുപാതം റദ്ദാക്കിയത് ഒരു തുടക്കം മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ഇനി എന്തെല്ലാം വരാനിരിക്കുന്നു എന്നാണ് അവരുടെ ചോദ്യം.

മുസ്ലീം ലീഗ് കോൺഗ്രസ്സിനെ പ്രതികരണത്തിനായി പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും കോൺഗ്രസിലെ പ്രമുഖ നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കരുതലോടെയാണ് നീങ്ങുന്നത്.

വി.ഡി. സതീശൻ പ്രതികരിക്കട്ടെ എന്നാണ് അവർ പറയുന്നത്. വി.ഡി. സതീശനാട്ടെ വിധി പഠിച്ച ശേഷം പ്രതികരികരിക്കാമെന്നാണ് പറയുന്നത്. ഇത് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും പോയ് പണി നോക്ക് എന്നാണ് സതീശൻ പറയുന്നത്.

ശബരിമലയിലെ യുവതിപ്രവേശന വിധിയില്‍ മറിച്ചൊന്ന് ആലോചിക്കാതെ വിധി നടപ്പാക്കാനിറങ്ങിയ പിണറായി വിജയൻ എത്രയും വേഗം വിധി നടപ്പിലാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

കോടതി വിധിയെ അതീവ ബഹുമാനത്തോടെ കാണുന്ന മുഖ്യമന്ത്രി എത്രയും വേഗം അത് നടപ്പിലാക്കണമെന്നാണ് പൊതുസമൂഹം ആവശ്യപെടുന്നത്. ഇവിടെയാണ് കുരുക്ക്.രണ്ടു പേർക്കു രണ്ട് നീതിയോ എന്ന കുരുക്ക്.

ഹൈന്ദവവിശ്വാസികളുടെ വികാരമായിരുന്ന ശബരിമലയില്‍ യുവതിപ്രവേശന വിധിയില്‍ അപ്പീല്‍ നല്‍കണമെന്ന് ഹിന്ദു സംഘടനകള്‍ ഒന്നാകെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാത്ത പിണറായി ആചാരലംഘനത്തിന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേ പിണറായി തന്നെയാണ് ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കണമെന്ന മുസ്ലിം വിഭാഗത്തിൻറെയും വിധി നടപ്പാക്കണമെന്നു ക്രൈസ്തവരുടെ നിലപാടിലും അന്തിമതീരുമാനം എടുക്കേണ്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിണറായി വിജയൻറെ കൈയിലായതോടെ അദ്ദേഹം തന്നെയാണ് അപ്പീലിൻറെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി.

ജനസംഖ്യാനുപാതമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്ന് തന്നെയാണ് ബി ജെ പിയും ആവശ്യപ്പെടുന്നത്.

ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് വാക്കുകൾ സർക്കാരിനെ വലിയ പ്രതിസന്ധിയിലാണെത്തിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസിലാക്കാതെയുള്ളതാണ് ഹൈക്കോടതിയുടെ ഉത്തരവെന്നാണ് അവരുടെ ആവശ്യം. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. ഈ ആനൂകൂല്യം നൂറ് ശതമാനവും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്.

പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതം വെക്കണമെന്ന വിധി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടു തട്ടിലായതോടെ എന്തുചെയ്യാനാകുമെന്ന് അറിയാന്‍ നിയമോപദേശം അടക്കം തേടാനുള്ള നീക്കത്തിലാണ് പിണറായി. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍.ഡി.എഫ്. നിലപാട്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നു സിപഎം നേതാവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണവും പിണറായിക്ക് തലവേദനയാകും.

പാലോളി മുഹമ്മദു കുട്ടിയാണ് മുമ്പ് ന്യൂനപക്ഷ വിധിയിലേക്ക് നയിച്ച നയം പ്രഖ്യാപിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാലോളി ഇത്തരത്തിൽ ഒരു പാര പണിതത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി  (14 minutes ago)

താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച് പാർട്ടി നേതാവ്  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്  (1 hour ago)

ഇടുക്കി മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി  (1 hour ago)

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി  (2 hours ago)

രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്  (2 hours ago)

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ  (2 hours ago)

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം  (2 hours ago)

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മെറ്റയുടെ ക്ഷമാപണം കൊണ്ട് തീർന്നില്ല. കടുത്ത നടപടിയ്ക്കൊരുങ്ങി പാര്‍ലമെന്ററി സമിതി  (3 hours ago)

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (3 hours ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (11 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (11 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (11 hours ago)

Malayali Vartha Recommends