Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

കോൺഗ്രസിന് ഇത് സംഭവിച്ചു കൂടാ....കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട്...നരേന്ദ്ര മോഡിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി...കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല നവീകരണമാണെന്ന് എഴുത്തുകാരൻ സക്കറിയ

30 MAY 2021 05:17 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല നവീകരണമാണെന്ന് എഴുത്തുകാരൻ സക്കറിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കറിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.നരേന്ദ്ര മോഡിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനിയെന്നും തിരഞ്ഞെടുപ്പ് വരുമ്ബോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ ആള്‍ക്കൂട്ടം ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസിന് ഇത് സംഭവിച്ചു കൂടാ
കോൺഗ്രസ്മുക്തമായ ഒരു കേരളം അതിൻ്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്. കാരണം അതിൻ്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയൽ കാർഡ് മൂല്യമേന്മയുള്ളതാണ്.

കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാർ കോൺഗ്രസ്സിൻ്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതിൽ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് - നരേന്ദ്ര മോഡിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും - കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിർത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാർട്ടിക്കും അത് സാധിച്ചിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോൺഗ്രസ്സിൻ്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിൻ്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ.

 

 

കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവർത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദർശങ്ങളെ ഓർത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. എൽ ഡി എഫ് സർക്കാരിൻ്റെ നയങ്ങളെയും പ്രവർത്തനങ്ങ ലെയും - ശരിയായ കാരണങ്ങളോടെയാണെങ്കിൽ പോലും - ദൈനംദിനം വിമർശിച്ചത് കൊണ്ട് മാത്രം പാർട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമർശിക്കാനായുള്ള വിമർശനത്തിൻ്റെ കാര്യമാണെങ്കിൽ, അതിൻ്റെ ഗുണഭോക്താക്കൾ മാധ്യമങ്ങൾ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിപ്പിച്ചിരിക്കണം.

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി - സമ്പൂർണമായി - ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിൻ്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുക യൊ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോളത്തെ വെൻ്റിലേറ്റർ ജീവിതത്തിൽ നിന്ന് ഒരു മാറ്റമായിരിക്കും അത്.

കോൺഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോൺഗ്രസ് അത് തിരിച്ചറിയാ തെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തിൽ നിന്ന് അവർ തന്നെയും മറ്റു പ്രവർത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തിൽ ആണ് എന്ന് അവർ മനസ്സിലാക്കേണ്ട തുണ്ട്. കോൺഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാൻ അതിനു കഴിയണം. കണക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്ര സ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിൻ്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നിൽ വച്ച് കൊണ്ടാണ് പിണറായി വിജയൻ തൻ്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോൺഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.

(അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഇല്ലാതായി എന്ന് പറയാറുണ്ട്. ബിജെപിയുടെ ഏതാണ്ട് 38 ശതമാനം വോട്ടിനെതിരെ കോൺഗ്രസിന് ലഭിച്ചത് ഏതാണ്ട് 20 ശതമാനമാണ്. പക്ഷേ വാസ്തവം എന്തെന്നാൽ ഇന്ത്യയിലെ എല്ലാ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെയും വോട്ട് ചേർത്ത് പിടിച്ചാൽ 20 ശത മാനത്തിൽ എത്തുന്നില്ല എന്നതാണ്. മറ്റു വാക്കുകളിൽ, അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ പ്രതിപക്ഷത്തെ ഏറ്റവും വോട്ട് ശേഖരണ ശേഷിയുള്ള പാർട്ടി കോൺഗ്രസ് ആണ്.)

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം. കോൺഗ്രസിൻ്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല. പക്ഷേ കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരൻ എന്ന നിലയിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (3 minutes ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (29 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (40 minutes ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (53 minutes ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (57 minutes ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (1 hour ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (1 hour ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (1 hour ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (1 hour ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസ്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം  (3 hours ago)

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചതായി പരാതി  (4 hours ago)

Malayali Vartha Recommends