തെരുവുനായ്ക്കളെ കൊല്ലേണ്ടതില്ലെന്ന് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം

ആക്ഷേപങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നെങ്കിലും രഞ്ജിനിക്ക് ആശ്വസിക്കാം. ഒടുവില്‍ രഞ്ജിനിയുടെ വാദം അംഗീകരിക്കപ്പെട്ടു. എറണാകുളം ജില്ലയിലെ തെരുവ് നായ്ക്കളെ കൊല്ലാനില്ലെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. മൃഗസ്‌നേഹികളുടെ വിളിച്ച് കൂട്ടി നടത്തിയ യോഗത്തിലാണ് പരിഹാരമാര്‍ഗങ്ങള്‍ നിശ്ചയിച്ചത്. മുന്‍പ് വിളിച്ച് ചേര്‍ത്തയോഗം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടര്‍ന്ന് അലങ്കോലമായിരുന്നു.
ഇത്തവണയും മൃഗസ്‌നേഹികളുടെ രോഷം അണപൊട്ടിയെങ്കിലും യോഗം അലങ്കോലമായില്ല. മാത്രമല്ല മൃഗസ്‌നേഹികള്‍ക്ക് കൂടി സ്വീകാര്യമായ ചില തീരുമാനങ്ങള്‍ വിഷയത്തില്‍ കൈക്കൊള്ളാനും കഴിഞ്ഞു. എല്ല തെരുവ് നായ്ക്കളേയും കൊന്നൊടുക്കുക പ്രായോഗികമല്ല എന്ന നിലപാട് പഞ്ചായത്ത് പ്രസിഡന്റ് ആവര്‍ത്തിച്ചു.
ആക്രമണകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതും എളുപ്പമല്ല. വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പടെ ജില്ലയിലെ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ തീരുമാനമായി. മാത്രമല്ല തെരുവ് നായ്ക്കളെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് സാമ്പത്തിക സഹായം വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ഉറപ്പ് നല്‍കി.
രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗസ്‌നേഹികളുടെ ഇടപെടലിനെ ആദ്യം യോഗം അലങ്കോലമായതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. പട്ടിയെ കൊല്ലാന്‍ പറയുന്നവര്‍ കുട്ടികളെ പീഡനത്തിനെതിരെ എന്തിന് മൗനം പാലിക്കുന്നുവെന്നു കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് വിമര്‍ശകരോട് ചോദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















