ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 110 കുപ്പി മദ്യം പിടികൂടി

ട്രെയിനിന്റെ സീറ്റിനടിയില്‍ ചാക്കിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 110 കുപ്പി ഗോവന്‍ മദ്യം കോഴിക്കോടിനും വടകരയ്ക്കുമിടയില്‍ ആര്‍.പി.എഫ് പിടികൂടി. ഇതോടെ ലോക്ഡൗണ്‍ കാലയളവില്‍ പാലക്കാട് ഡിവിഷനില്‍ ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡ് മാത്രം പിടികൂടിയത് ആയിരത്തി അഞ്ഞൂറിലധികം ലീറ്റര്‍ മദ്യമാണ്. റോഡ് മാര്‍ഗം കര്‍ശന പോലീസ് പരിശോധന ഉള്ളതിനാല്‍ മദ്യക്കടത്തുകാര്‍ ട്രെയിന്‍ മാര്‍ഗ്ഗം തിരഞ്ഞെടുക്കുകയാണ്. 110 രൂപ വിലയുള്ള അന്‍പതും 195 രൂപ വിലയുള്ള അറുപതും കുപ്പി മദ്യമാണ് നേത്രാവതി എക്‌സ്പ്രസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. പതിവ് പോലെ കടത്തിയ ആളെ പിടികൂടാനായില്ല. മൂന്ന് ദിവസം മുന്‍പ് 98 ലീറ്റര്‍ മദ്യമാണ് സമാനരീതിയില്‍ ആര്‍.പി.എഫ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























