കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഇന്ന് മുതല്‍ ജൂണ്‍ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്നും നാളെയും തെക്കുപടിഞ്ഞാറന്‍ - മധ്യ കിഴക്കന്‍ -തെക്കു കിഴക്കന്‍ അറബിക്കടലിലും കന്യാകുമാരി തീരത്തും തെക്കന്‍ ശ്രീലങ്കന്‍ തീരത്തും ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ തെക്കുപടിഞ്ഞാറന്‍ - വടക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ ഈ സമുദ്ര മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.
തെക്കന്‍ തമിഴ്നാട് തീരത്ത് (കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ) ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























