അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ കണക്കെടുക്കാന്‍ നിര്‍ദേശം. കുട്ടികളില്‍ ആധാറുള്ളവരുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരിക്കാനാണ് സംസ്ഥാന സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യത്തില്‍ നിര്‍ബന്ധമോ മാര്‍ഗനിര്‍ദേശമോ പുറപ്പെടുവിച്ചിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗത്തിനുമാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ക്ക് തുടക്കമായിട്ടുള്ളത്. സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണവാടിക്കു കീഴിലുമുള്ള കുട്ടികളുടെ കണക്കെടുക്കാനുളള നിര്‍ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു.വാര്‍ഷിക കണക്കെടുപ്പു നടത്തി സൂക്ഷിച്ചിട്ടുള്ള രേഖകള്‍ പരിശോധിക്കുകയും നിലവിലെ സ്ഥിതി അന്വേഷിച്ച് മാറ്റങ്ങള്‍ രേഖപ്പെടുത്തിയും ഒരു കുട്ടി പോലും വിട്ടുപോകാതെ ഒരാഴ്ചയ്ക്കകം പട്ടിക നല്‍കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ലഭിക്കുന്ന പട്ടികപ്രകാരം ആധാറെടുക്കാത്തവരുടെ കലണ്ടര്‍ തയ്യാറാക്കുകയും അതുപ്രകാരം അവര്‍ക്ക് ആധാര്‍ നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്യുക.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യാനുസരണം അങ്കണവാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പുകള്‍ വഴിയോ അടുത്തുള്ള അക്ഷയകേന്ദ്രം വഴിയോ ഫോട്ടോയും ജൈവിക അടയാളങ്ങളും എടുക്കാം. സാമൂഹികനീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ.ടി. മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക. ഒന്നാംക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ മുന്നോടിയായി കൂടിയാണ് ഈ നടപടിയെന്നാണ് സൂചന. കുട്ടികളുടെ രോഗവിവരങ്ങള്‍ ആധാര്‍ നമ്പറടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് എപ്പോള്‍വേണമെങ്കിലും ചെറുപ്പംമുതലുളള രോഗചരിത്രംലഭിക്കാനും അതുവഴി ചികിത്സ ലളിതമാക്കാനും സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















