ഷോക്കേറ്റ് വെല്‍ഡിംഗ് തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു

ഷോക്കടിച്ച് വെല്‍ഡിംഗ് തൊഴിലാളികളായ രണ്ടു യുവാക്കള്‍ മരിച്ചു. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ കൊല്ലൂര്‍ പണയില്‍ വീട്ടില്‍ മധുവിന്റെ മകന്‍ മനോജ് (24) തോട്ടുവരമ്പത്ത് വീട്ടില്‍ സുധിയുടെ മകന്‍ ചിഞ്ചു എന്നു വിളിക്കുന്ന അഖില്‍ (24) എന്നിവരാണ് മരിച്ചത്. വെല്‍ഡിംഗ് വര്‍ക്‌ഷോപ്പില്‍ വച്ച് ജോലിക്കിടെ ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇവര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും സുഹൃത്തുക്കളാണ്. മൃതശരീരങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. തുടര്‍ന്ന് തയ്ക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ശോഭനയാണ് മനോജിന്റെ മാതാവ്. മനു സഹോദരനാണ്. മഞ്ജുവാണ് അഖിലിന്റെ മാതാവ്. സഹോദരി അക്ഷയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















