എടിഎമ്മിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ബിജിമോള്‍ എംഎല്‍എക്കെിരെക്കേസ്, മര്‍ദ്ദിക്കുകയായിരുന്നില്ല രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് എംഎല്‍എ

ഇടുക്കി മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്‌റ്റേറ്റിന്റെ തെക്കേമല ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എടിഎമ്മിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ബിജിമോള്‍ എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു.
കോടതി നിര്‍ദേശത്തെ തുടര്‍ന്നു റബര്‍ എസ്‌റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ ഇ.എസ്. ബിജിമോള്‍ എംഎല്‍എ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ബിജിമോള്‍ ബലമായി പിടിച്ചുതള്ളിയപ്പോള്‍ എഡിഎം മോന്‍സി പി. അലക്‌സാണ്ടര്‍ നിയന്ത്രണംവിട്ടു വീഴുകയും വലതുകാലിന്റെ കുഴ ഇടറുകയുമായിരുന്നു. സിടി സ്‌കാന്‍ പരിശോധനയില്‍ കാലിന്റെ കുഴയ്ക്കു പൊട്ടല്‍ കണ്ടെത്തി.
റവന്യു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബിജിമോള്‍ക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കുമെതിരെ പെരുവന്താനം പൊലീസ് കേസെടുത്തു. എഡിഎമ്മിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ പണിമുടക്കി. ഇന്നലെ രാവിലെ പതിനൊന്നോടെ മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്‌റ്റേറ്റിന്റെ തെക്കേമല ഗേറ്റിനു മുന്നിലാണു സംഘര്‍ഷമുണ്ടായത്.തോട്ടം ഉടമ സ്ഥാപിച്ച ഗേറ്റ്, വഴി തടസ്സപ്പെടുത്തുന്നതായും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്നു കഴിഞ്ഞദിവസം ഈ ഗേറ്റ് ആര്‍ഡിഒ പൊളിച്ചുനീക്കി.
എന്നാല്‍, ഈ നടപടി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇറങ്ങിയതോടെ ഗേറ്റ് പുനസ്ഥാപിക്കാന്‍ മോന്‍സി പി. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ റവന്യു സംഘം എത്തി. ബിജിമോളും മറ്റും എഡിഎമ്മിനെ തടയുകയായിരുന്നു. പിന്നീട്, പൊലീസ് സഹായം തേടിയ എഡിഎമ്മിനെ വാക്കുതര്‍ക്കത്തിനിടെ ബിജിമോള്‍ രണ്ടു കയ്യിലും പിടിച്ചു ബലമായി തള്ളിനീക്കി. പിന്തിരിയാതിരുന്നപ്പോള്‍ വീണ്ടും തള്ളിമാറ്റുന്നതിനിടെയാണ് എ!ഡിഎമ്മിന്റെ കാലിനു പരുക്കേറ്റത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്ലാസ്റ്ററിട്ടശേഷമാണു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ എഡിഎമ്മിനെ രക്ഷിക്കുകയായിരുന്നുവെന്ന് ബിജിമോള്‍ എംഎല്‍എ പറഞ്ഞു.\'എഡിഎമ്മിനെ കയ്യേറ്റം ചെയ്തിട്ടില്ല. ജനങ്ങളുടെ പ്രതിഷേധത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്തത്. ഗേറ്റ് സ്ഥാപിക്കുന്നതു നാട്ടുകാര്‍ എതിര്‍ത്തപ്പോള്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തിച്ച് അവരെ പ്രകോപിപ്പിക്കാനാണ് എഡിഎം ശ്രമിച്ചത്. നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ അദ്ദേഹത്തെ തള്ളി വണ്ടിയിലെത്തിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
പ്രകോപനമില്ലാതെയാണ് തനിക്കുനേര കയ്യേറ്റശ്രമമുണ്ടായതെന്ന് എഡിഎം മോന്‍സി പി. അലക്‌സാണ്ടര്‍ പറഞ്ഞു.\'കോടതി ഉത്തരവു നടപ്പാക്കാന്‍ ചെന്ന എന്നെ നാട്ടുകാരുടെ മുന്നില്‍വച്ച് എംഎല്‍എ പ്രകോപനമില്ലാതെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് എടിഎമ്മിന്റെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















