പാഠപുസ്തക അച്ചടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദ്

പാഠപുസ്തക അച്ചടി അലങ്കോലമായതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. സ്‌കൂളുകളിലേക്ക് 31ലക്ഷം പുസ്തകങ്ങളാണ് ആദ്യഭാഗത്തില്‍ അച്ചടിക്കാനുള്ളത്. അതിനു ശേഷം രണ്ടാം വാല്യത്തിലുള്ള 1,25,70,000 പുസ്തകം അച്ചടിക്കണം. ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. പുസ്തകമില്ലാത്തതിനാല്‍ ഓണപ്പരീക്ഷ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
പുസ്തകവിതരണം വൈകുന്നതില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടരുന്നതിനിടെയാണ് ഭരണപക്ഷ വിദ്യാര്‍ഥി സംഘടന തന്നെ സമരവുമായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















