കരിപ്പൂര്‍ വിമാനത്താവളത്തിലെ ജവാന്റെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ച കേസില്‍ അഗ്‌നിരക്ഷാ സേനയിലെ സീനിയര്‍ സൂപ്രണ്ട് തിരുവല്ല നടുവില്‍ പറമ്പില്‍ സണ്ണി തോമസിനെ (57)റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
മലപ്പുറം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് നിഷി ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് നോട്ടീസ് ജയില്‍ സൂപ്രണ്ടിന് പൊലീസ് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















