കണ്ണൂരില്‍ കണ്ടെയ്‌നര്‍ ലോറിയും മണല്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു

താണയില്‍ കണെ്ടയ്‌നര്‍ ലോറിയും മണല്‍ ലോറിയും കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു. മണല്‍ലോറി ഡ്രൈവര്‍ തലശേരി മഞ്ഞോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷഹീര്‍ (36) ആണു മരിച്ചത്. ഇന്നു രാവിലെ 8.30ഓടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടൈയ്‌നര്‍ ലോറിയില്‍ ചൊവ്വ ഭാഗത്തേക്കു മണല്‍കയറ്റി പോകുകയായിരുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ ഷഹീര്‍ തത്ക്ഷണം മരിച്ചു.
അപകടത്തില്‍ മണല്‍ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഷഹീര്‍ മാത്രമാണു ലോറിയിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്നു കണ്ണൂര്‍ താണയില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്നിശമനസേനയും ട്രാഫിക് പോലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കിയാണു ഗതാഗതം സാധാരണനിലയിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















