ട്രൈഡേ ക്ലബ് പാര്‍ട്ടികള്‍ പൊടിപൊടിക്കുന്നായി റിപ്പോര്‍ട്ട്

ട്രൈഡേ ദിനത്തില്‍ മദ്യ നിരോധനമുണ്ടെങ്കിലും ക്ലബ്കളിലും മറ്റും നടക്കുന്ന പാര്‍ട്ടികളില്‍ മദ്യം സുലഭമായി വിതരണം ചെയ്യുന്നുവെന്ന് ആരോപണം. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എറണാകുളത്തെ ഒരു പ്രമുഖ ഡോക്ടറുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് പ്രമുഖ അസോസിയേഷന്‍ ക്ലബ് ഹാളില്‍ നടന്ന ആഘോഷ പാര്‍ട്ടി വിവാദമാകുന്നു. ഏകദേശം 50 .. ബ്ലാക് ലേബല്‍ വിസ്‌കി ഒഴുക്കി നടത്തിയ പാര്‍ട്ടിയില്‍ വിവിഐപികളാണ് അടിച്ചു പൊളിച്ചത്.
പുറമെ പോലീസ് ഏമാന്‍മാര്‍ പലര്‍ക്കും കാവലും. സംഭവം ജഗപൊകയായതോടെ വന്‍കിട പ്രോഗ്രാമോടനുബന്ധിച്ച് നടക്കുന്ന മദ്യ വിതരണം എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം ഉന്നതതലത്തില്‍ നിന്ന് പൊയ്ക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















