എല്‍ഡി എഫിന് അരുവിക്കര നല്‍കുന്ന പാഠം

അരുവിക്കരയില്‍ ബിജെപി നേടിയത് പ്രതിപക്ഷ വിരുദ്ധ വോട്ടുകള്‍, തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പരാജയപ്പെടുവെങ്കിലും ബിജെപി വിജയം ആഘോഷിക്കുകയാണ്. ബൂത്ത് തലം മുതല്‍ ഉണര്‍വ്വ് പ്രകടമാണ്. കേരളത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടം അവര്‍ കണ്ടെത്തി കഴിഞ്ഞു. സിപിഎമ്മിന്റെ അണികളുടെ ചോര്‍ച്ച ശാസ്ത്രീയമായി തെളിയിക്കുന്ന ഒന്നായിമാറിയിരിക്കുകയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്.
എല്‍ഡിഎഫിന് എവിടെയാണ് പിഴച്ചത്. പഴി പറഞ്ഞും ശപിച്ചും ആക്രോശിച്ചും, ഇനിയും ജനത്തെ ശശിയാക്കുന്നതിനു പകരം ഒരു സ്വയം വിലയിരുത്തലാകാം.
ഭാഷയിലും ശൈലിയിലും പ്രവര്‍ത്തനത്തിലും ഒരു സംസ്‌കാരം എന്നും എല്‍ഡിഎഫിനുണ്ടായിരുന്നു. പക്ഷേ ഇന്ന് നേതാക്കള്‍ മുതല്‍ ലോക്കല്‍ സെക്രട്ടറി വരെ മുഖമുദ്രയാക്കിയ ധാര്‍ഷ്ഠ്യഭാവം (പിണറയിയെ അനുകരിക്കല്‍) പുതു തലമുറ അംഗീകരിക്കുന്നില്ല. ടി.പി വധത്തിന്റെ ചോരപ്പാടുകള്‍ കഴുകി കളയേണ്ടതിനു പകരം പിന്നെയും വെല്ലുവിളികള്‍ നടത്തുന്നു. ഇന്നു തത്സമയം വാര്‍ത്തകളില്‍ ജീവിക്കുന്നവര്‍ക്ക് ഈ കാപട്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയ രണ്ടേ രണ്ടു വിഷയങ്ങളാണ് സോളാറും, ബാര്‍കോഴയും. ഈ രണ്ടു കാര്യങ്ങളും സാധാരണ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്. ജനങ്ങളെ പാവപ്പെട്ടവരെ ബാധിക്കുന്ന ഒരു വിഷയമെങ്കിലും ഏറ്റെടുത്തു പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കാഞ്ഞിടത്താണ് ബിജെപി അവരുടെ ഇടം കണ്ടെത്തിയത്. അല്ലാതെ മാധ്യമങ്ങള്‍ വിലയിരുത്തുന്ന ഹിന്ദു വര്‍ഗീയ ധ്രൂവീകരണം മാത്രമല്ല.
സോളാര്‍ കേസ് എന്താണ്. പലര്‍ക്കും ശരീരം കാഴ്ച വച്ചു കച്ചവടത്തിനിറങ്ങിയ കച്ചവടക്കാരുടെ പുലഭ്യം പറച്ചില്‍. സാധാരണക്കാരുടെ പണമോ ഖജനാവിനോ സര്‍ക്കാരിനോ ഒരു നഷ്ടവുമില്ല. കുറെ മുതലാളിമാരുടെ പണമടിച്ചു മാറ്റിയ തട്ടിപ്പ്. അതിന് മുഖ്യന്റെ കുറെ സ്റ്റാഫിനെ മച്ചിലാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു മുമ്പില്‍ ആര്‍ജവത്തോടെ കേസെടുത്തു മുന്നോട്ടു പോകുന്ന സര്‍ക്കാരിനെയാണ് നമുക്കു കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷം ഭരണത്തിന്റെ ജീര്‍ണ്ണത പുറത്തു കൊണ്ടു വരേണ്ടതല്ല ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം ബിസിനസ് തര്‍ക്കങ്ങളും തട്ടിപ്പുകളും മാത്രം ഉയര്‍ത്തികാട്ടി ഉയര്‍ത്തി കാട്ടി ബാലിശമായി പോകുന്ന പ്രതിപക്ഷ നിലപാടുകളാണ് ജനം പുച്ഛിച്ചു തള്ളുന്നത്.
ബാറു പൂട്ടിയതോടെ മാഫിയ നേതാവ് തട്ടി കൂട്ടിയ ബ്ലാക്‌മെയില്‍ നാടകത്തിലെ മുഖ്യവേഷക്കാരിയായി എല്‍ഡിഎഫിനെ കൂടെ കൂട്ടിയായിരുന്നു അടുത്ത നാടകം. ഇവിടെ ഞങ്ങള്‍ അഴിമതിയെ ന്യായീകരിക്കുകയല്ല. ഇലക്ഷന്‍ സമയത്ത് ബാറുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങാത്ത ഏതു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവത്തെ ഉയര്‍ത്തിപിടിച്ച് ബ്ലാക്‌മെയില്‍ തട്ടിപ്പിനു മുതിര്‍ന്നപ്പോള്‍ തങ്ങളുടെ കിട്ടാക്കനിയായ കെ എം മാണിയെ ഒറ്റുതിരിഞ്ഞാക്രമിച്ചു വീണ്ടും വിജയി വേഷം കെട്ടി എല്‍ഡിഎഫ്.
ഈ രണ്ടു സംഭവങ്ങളിലും പക്വതയാര്‍ന്ന നിലപാടുകളായിരുന്നു ബിജെപിയുടേത്. ഇടതുപക്ഷം പലപ്പോഴും വ്യക്തിഹത്യയെന്നു ചാനല്‍ ട്രാക്കുകളില്‍പെടുകയും ചെയ്തു. കെ എം മാണിയുയെയും ഉമ്മന്‍ചാണ്ടിയുയെയും വ്യക്തിപരമയും കുടുംബത്തെ ചേര്‍ത്തും ആക്ഷേപിച്ചത് സംസ്‌കാരത്തിനു ചേര്‍ന്ന നിലയ്ക്കായിരുന്നില്ല. സോഷ്യല്‍ മീഡിയത്തിലെ പ്രതികരണങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും ഗുണകളുടെ രീതിയായിരുന്നു.
ചില പ്രതിപക്ഷ എംഎല്‍എമാര്‍ പലപ്പോഴും ബിജുരമേശിന്റെ നിലവാരത്തിലാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. ഇവിടെയുള്ളവര്‍ മാതൃകയാക്കേണ്ടത് ബിജെപി നേതാക്കളെയാണ്. ഈ എംഎല്‍എമാരും ബിജു രമേശും അദ്ദേഹത്തിന്റെ വക്കീലുമൊക്കെ ചേര്‍ന്ന് ആകോഴക്കേസിലേക്ക് സുകേശന്‍ എസ് പി കൂടി ചേര്‍ന്നതോടെ ബാര്‍കോഴ കേസിന്റെ ഗൂഢാലോചനയിലും ജനത്തിനു സംശയമായി. കേസിന്റെ വിശ്വാസ്യത തന്നെ ഇതു നഷ്ടപ്പെടുത്തി നാലു മന്ത്രിമാരുള്‍പ്പെട്ട ബാര്‍കേസില്‍ കെ എം മാണിയെ മാത്രം ആക്രമിക്കുന്ന പൊള്ളത്തരം ബിജെപി പുറത്തു കൊണ്ടു വന്നപ്പോള്‍ എല്‍ഡിഎഫിനു ഉത്തരമില്ലാതായി. ചുരുക്കത്തില്‍ ബാര്‍ കേസും ഇടതുപക്ഷത്തിന്റെ ഉണ്ടയില്ല വെടിയായി. ഇവിടെ സര്‍ക്കാരിനു ഒരു രൂപയുടെ നഷ്ടവും കെ എം മാണിയുണ്ടാക്കിയിട്ടില്ല. അതു കൊണ്ടു തന്നെ സാധാരണ ജനത്തിന് പരദൂഷണം പറഞ്ഞ് രസിക്കുന്നതിനപ്പുറം ഒരു തരത്തിലുള്ള തല..... ഇതു സൃഷ്ടിച്ചില്ല.
മറ്റെന്തു വിഷയമാണ് എല്‍ഡിഎഫിന് ഉയര്‍ത്തിക്കാട്ടാനുള്ളത്. ജനത്തെ കോപ്രായങ്ങള്‍ കൊണ്ട് ചിരിപ്പിക്കുന്ന ഒരു മിമിക്രി നേതാവിനെ അരുവിക്കരയില്‍ കെട്ടിയെഴുന്നെള്ളിച്ച് ഒരു റോഡ്‌ഷോ നടത്തിയാല്‍ ജനം ആഗ്രഹിക്കുന്ന എന്തു രാഷ്ട്രീയമാണ് അതിലുള്ളത്. ആറാട്ടുമുണ്ടനും പരനാറിയും പ്രയോഗങ്ങള്‍ ജനം വെറുത്തു. വ്യക്തിഹത്യയല്ല മാന്യതയാണ് ജനം പ്രതീക്ഷിക്കുന്നത്.
വികസന വിരുദ്ധമെന്ന ഇമേജ് അടിക്കടി ഊട്ടിയുറപ്പിക്കുമ്പോള്‍ ഇടതു വലതു പക്ഷങ്ങള്‍ക്കിടയില്‍ പെട്ട് വലയുന്ന സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ ബിജെപിയല്ലേയുള്ളൂ.സിപിഎംന് ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കാതിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















