ബിജിമോള്‍ എഡിഎമ്മിനെ തല്ലിയോ? വാസ്തവം അതല്ല...

ഇ.എസ് ബിജിമോള്‍ എം എല്‍എക്കെതിരെ എഴുതിയ ദിനപത്രങ്ങളുടെ ശ്രദ്ധയ്ക്ക്. സാമൂഹ്യ പ്രതിബദ്ധതയോടെ മലയാളി വാര്‍ത്ത ആ സത്യം പുറത്തു വിടുന്നു. വാസ്തവം അറിയുന്നവര്‍ ബിജി മോളെ കുറ്റം പറയില്ല. പകരം കൈകൊടുക്കും.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന ഒരു സ്വാമിയാണ് കഥയിലെ വില്ലന്‍. അദ്ദേഹം മുണ്ടക്കയത്ത് 5737 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഉടമസ്ഥാവകാശം സ്ഥാപിച്ചു. സ്വാമിയുടെ എസ്റ്റേറ്റിന്റെ പേര് ട്രാവന്‍കൂര്‍ റബര്‍ ടീ കമ്പനി. മാസങ്ങള്‍ക്ക് മുമ്പ് സ്വാമി ഒരു തീരുമാനമെടുത്തു. സര്‍ക്കാര്‍ ഭൂമിയില്‍ ഗേറ്റിട്ട് ടോള്‍ സ്ഥാപിക്കും.
ടോള്‍ കടന്നു ചെല്ലുമ്പോള്‍ മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ വള്ളിയങ്കാവ് ക്ഷേത്രമാണ്. 40 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുമുണ്ട്. വിവിഐപികള്‍ വരുന്ന ക്ഷേത്രമാണ് വള്ളിയങ്കാവ്. പറഞ്ഞിട്ടെന്ത് കാര്യം. സ്വാമി പറഞ്ഞിടത്ത് കാര്യങ്ങള്‍ ചെന്നുനിന്നു. സംഭവം വാര്‍ത്തയായി. നാട്ടുകാരനായ സോമന്‍ വടക്കേക്കര കേരള മനുഷ്യാവകാശ കമ്മീഷനെസമീപിച്ച് ഇതിനെതിരെ പരാതി നല്‍കി.
കമ്മീഷന്റെ ജുഡീഷ്യല്‍ അംഗം ആര്‍ നടരാജന്‍ കേസെടുത്ത് കമ്മീഷന്റെ ഐ ജി എസ് ശ്രീജിത്തിന് അന്വേഷണ ചുമതല കൈമാറി. സത്യസന്ധനായ ജഡ്ജിയാണ് നടരാജന്‍. അദ്ദേഹത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള അഴിയെണ്ണിയത്. ശ്രീജിത്തും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്.
5737 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വാമിയുടെ കമ്പനി പിടിച്ചടക്കിയിരിക്കുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് വാസ്തവം കണ്ടെത്തുമ്പോള്‍ സ്വാമിയുടെ കമ്പനിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു.1261.42 ഏക്കറിന് കമ്പനിക്ക് പട്ടയമുണ്ട്. എന്നാല്‍ പട്ടയം ഉടമസ്ഥാവകാശമല്ല. കമ്പനി ഗേറ്റിട്ടത് സര്‍ക്കാരിന്റെ പുറമ്പോക്കിലാണ്. അതിന് ആര് അധികാരം നല്‍കിയെന്നു ചോദിക്കരുത്. കാരണം പണമുള്ളവനാണ് കേരളത്തില്‍ കാര്യക്കാരന്‍. ഇതിനെതിരെയാണ് ബിജിമോള്‍ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഭൂമിയില്‍ ഗേറ്റിട്ട സ്വാമിക്കെതിരെയാണ് ബിജിമോള്‍ രംഗത്തെത്തിയത്. ഒരു എം എല്‍എ എന്ന നിലയിലുള്ള പ്രതിബദ്ധതയാണ് ബിജിമോള്‍ കാണിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ആര്‍ഡിഒ അനുസരിച്ചു. എഡിഎം അതിനെതിരെ രംഗത്തെത്തി. കുറ്റം ഹൈക്കോടതിക്ക്. ബിജിമോള്‍ വിവാദമുണ്ടാക്കിയതോടെ പ്രധാന സംഗതി വെള്ളത്തിലായി.
സര്‍ക്കാര്‍ ഭൂമിയില്‍ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഗേറ്റിട്ട സ്വാമിയുടെ നല്ല കാലം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















